പി.കിഷോര്‍
കൊല്ലം സ്വദേശി. മലയാള മനോരമയുടെ കൊച്ചിയിലെ ബിസിനസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ്. 32 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയം. തിരുവനന്തപുരം ബ്യൂറോയില്‍ 17 കൊല്ലം പ്രവര്‍ത്തിച്ച് രാഷ്ട്രീയ, ക്രമസമാധാന, ധനകാര്യ, ബിസിനസ് ബീറ്റുകള്‍ ചെയ്തു. കേരള വികസനത്തെപ്പറ്റിയും വ്യവസായ മേഖലയെക്കുറിച്ചും നിരവധി പരമ്പരകള്‍ എഴുതി.
മനോരമയ്ക്കുവേണ്ടി ബീഹാര്‍, യു.പി, ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 12 തവണ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിനു പോയി. ആനുകാലിക ബിസിനസ് വിഷയങ്ങളെക്കുറിച്ച് മനോരമയിലും സമ്പാദ്യം മാസികയിലും കോളങ്ങള്‍ എഴുതുന്നു. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ ഹാരി ബ്രിട്ടന്‍ ഫെലോഷിപ്പ് നേടി ലണ്ടനിലും സ്‌കോട്ട്‌ലന്‍ഡിലെ ദ ഹെറാള്‍ഡ് പത്രത്തിലും പ്രവര്‍ത്തിച്ചു. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യം ചര്‍ച്ച ചെയ്യാനുള്ള ജി-8 ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ സംഘത്തില്‍ ഉള്‍പ്പെട്ട് വാഷിങ്ടണ്‍ സന്ദര്‍ശിച്ചു. ഭാര്യ: ഡോ.കല (കോട്ടയം മെഡിക്കല്‍ കോളേജ് അസോഷ്യേറ്റ് പ്രൊഫസര്‍).
കൃതികള്‍
ആദ്യത്തെ ചിരി (ഡി.സി ലൈഫ്),
ബിസിനസ് ജേണലിസം
പുരസ്‌കാരം
വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് (രണ്ടുതവണ)
കോമണ്‍വെല്‍ത്ത് ഫെലോഷിപ്പ്
Leave a Reply