ഭാരതീ ദേവി
ജനനം 1950 സെപ്റ്റംബറില്‍ കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍. എ.വി.ആര്.നമ്പ്യാരുടെയും പി.വി. ദേവിയമ്മയുടെയും മകള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുപ്പതി ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളില്‍ ഉപരി വിദ്യാഭ്യാസം. ഇംഗ്ലീഷിലും മലയാളത്തിലും എം.എ ബിരുദങ്ങള്‍. കൊടെക്കനാല്‍ സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപിക, തളിപ്പറമ്പ് കോഓപ്പറേറ്റീവ് ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍, സലാല പാകിസ്ഥാന് കോളേജില്‍ ഇംഗ്ലീഷ് വകുപ്പ് മേധാവി, ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റി അംഗം, സലാല ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 1984 വരെ വടക്കെ മലബാറില്‍ സാംസ്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
കൃതികള്‍
ലാവ (നോവല്‍)
നിത്യകല്യാണി (ചെറുകഥാ സമാഹാരം)
Leave a Reply