മായന്‍കുട്ടി എളയാവ്
ഖുര്‍ആന്റെ ലഭ്യമായ മലയാള പരിഭാഷകളില്‍ ഏറ്റവും പഴയത് രചിച്ച പണ്ഡിതനാണ് മായന്‍കുട്ടി എളയാ. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. ശരിയായ പേര് മുഹിയുദ്ദീനുബ്നു അബ്ദില്‍ ഖാദിര്‍. കണ്ണൂര്‍ സ്വദേശി. വടക്കേ മലബാറില്‍ പ്രസിദ്ധമായ കേയിവംശത്തിന്റെ താവഴിയായ ചൊവ്വരക്കാരന്‍ വലിയപുരയില്‍ അംഗമായിരുന്നു. മായിന്‍കുട്ടി കേയി എന്നായിരുന്നു ആദ്യ പേര്. അറയ്ക്കല്‍ രാജകുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചതോടെ എളയാവ് എന്നറിയപ്പെട്ടു. മക്കയില്‍ മലയാളികളായ ഹജ്ജ് തീര്‍ത്ഥാടകരുടെ താമസകേന്ദ്രമായിരുന്ന കേയീ റുബാത്തിന്റെ സ്ഥാപകനായിരുന്നു. അറബി മലയാളത്തില്‍ രചിക്കപ്പെട്ടതായിരുന്നു ഖുറാന് പരിഭാഷ. 1147 പുറങ്ങളാണ് പരിഭാഷക്കുള്ളത്.
കൃതി
ഖുറാന് പരിഭാഷ
Leave a Reply