ജനനം 1936ല്‍ ചേര്‍ത്തലയില്‍. പിതാവ് ഗാന്ധിയന്‍ ചിന്തകനും ഗാന്ധിസം, നമ്മുടെ സോഷ്യലിസം എന്നീ കൃതികളുടെ കര്‍ത്താവും പ്രശസ്ത ജ്യോതിശ്ശാസ്ത്ര അധ്യാപകനുമായിരുന്ന അഡ്വ. എം.ആര്‍.കേരളവര്‍മ. ചെന്നിത്തല, മാവേലിക്കര, മാന്നാര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. അക്കൗണ്ട്‌സിലും മാനേജ്‌മെന്റിലും ബിരുദങ്ങള്‍. കേന്ദ്രഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി. പൈകോ പബ്ലിക്കേഷന്‍സില്‍ ചീഫ് എഡിറ്റര്‍, വീക്ഷണം ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിനിമ, ഡോക്യുമെന്ററി, പരസ്യ ഫിലിം എന്നിവയുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. കേരള മീഡിയ അക്കാദമിയുടെ മാസികയായ മീഡിയയില്‍ പംക്തി കൈകാര്യം ചെയ്യുന്നു. ഭാര്യ: പൂഞ്ഞാര്‍ കൊട്ടാരത്തിലെ രാധാവര്‍മ്മ. രണ്ടുമക്കള്‍. വിലാസം: കൊച്ചി ദര്‍ബാര്‍ഹാള്‍ റോഡ് ലോട്ടസ് അപ്പാര്‍ട്ട്‌മെന്റ്.

കൃതികള്‍

ഓഹരി (നോവല്‍)
ക്രിക്കറ്റ് (നോവല്‍)
അമാവാസി (മാധവിക്കുട്ടിയുമായി ചേര്‍ന്ന് നോവല്‍)
ഉള്‍പ്പെടെ 40 നോവലുകള്‍

14 കഥാസമാഹാരങ്ങള്‍
യാത്രാവിവരണം

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ബ്രിട്ടീഷ് കൗണ്‍സില്‍ അവാര്‍ഡ്