മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമാണ് പ്രൊഫ. യാസീന്‍ അഷ്‌റഫ്. 1951 സെപ്റ്റംബര്‍ 15 ന് പെരിന്തല്‍മണ്ണയില്‍ ജനനം. പിതാവ് കല്ലിങ്ങല്‍ അബ്ദു. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. കലിക്കറ്റ് സര്‍വകലാശാലയിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്‌കാരം നേടി. മാധ്യമം പത്രത്തിന്റെ അസോസിയേറ്റ് പത്രാധിപരും മീഡിയ വണ്‍ ചാനലിന്റെ ഡയറക്ടറുമാണ്. ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ യാസീന്‍ അഷ്‌റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വോയ്‌സ് ഓഫ് ഇസ്ലാം, ശാസ്ത്രവിചാരം മാസിക എന്നിവയില്‍ ജോലി ചെയ്തു. മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതി വരുന്ന 'മീഡിയാസ്‌കാന്‍' ശ്രദ്ധേയമായ മാധ്യമ വിശകലന പംക്തിയാണ്. ഇതു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീഡിയാവണ്‍ ചാനലിലെ മീഡിയാസ്‌കാന്‍ എന്ന പ്രതിവാര വാര്‍ത്താവലോകന പരിപാടിയുടെ സംവിധായകനും അവതാരകനുമാണ്. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട്.

കൃതികള്‍

    മീഡിയസ്‌കാന്‍
    കുടുംബ ജീവിതം ഇസ്‌ലാമില്‍
    മനുഷ്യനും പ്രകൃതിയും
    നമ്മുടെ ദര്‍ശനം