രമേഷ്. എസ്.പി. (എസ്.പി. രമേഷ്)
കോട്ടയം തിരുനക്കര മങ്കൊമ്പില്‍ അഡ്വ. ഇ.പി.ശങ്കരക്കുറുപ്പിന്റെയും പി.ഭാനുമതി അമ്മയുടെയും മകനാണ് കഥാകൃത്തും എഴുത്തുകാരനുമായ എസ്.പി.രമേഷ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബോംബെ കെ.ഇ.എം.ഹോസ്പിറ്റലിലും പഠിച്ചു. മനോരോഗവിദഗ്ദ്ധനാണ്. 2000 മാര്‍ച്ചില്‍ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടായി വിരമിച്ചു. അരവിന്ദനുമൊത്ത് പോക്കുവെയിലിന്റെ തിരക്കഥ രചിച്ചു. നോക്കുകുത്തി, അന്തിപ്പൊന്‍വെട്ടം, ബഷീര്‍ ദ മാന്‍, കോവിലന്‍ എന്റെ അച്ഛാച്ഛന്‍ എന്നിവയ്ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. സംസ്ഥാന അവാര്‍ഡ് നേടിയ 'മാര്‍ഗം' എന്ന സിനിമയുടെ തിരക്കഥ രാജീവ് വിജയരാഘവന്‍, അന്‍വര്‍ അലി എന്നിവരൊത്ത് തയ്യാറാക്കി. അന്തിപ്പൊന്‍വെട്ടത്തിന്റെ തിരക്കഥയും രമേശിന്റേതാണ്. 'അന്തിപ്പൊന്‍വെട്ടം', 'സൂത്രധാരന്‍' എന്നീ സിനിമകളുടെ ഗാനരചനയും നടത്തി. രവീന്ദ്രസംഗീതത്തില്‍ പണ്ഡിതനായിരുന്നു. 'അര്‍ദ്ധവിരാമം' എഴുതിയ അമര്‍ത്യാനന്ദ മൂത്ത സഹോദരനാണ്.
കൃതികള്‍
ചെങ്ങഴിനീര്‍പൂവ് (ചെറുകഥാസമാഹാരം),
ദൈവായനം (യാത്രാവിവരണം)
കാരൂര്‍ നീലകണ്ഠപിള്ള (ജീവചരിത്രം)
Leave a Reply Cancel reply