രാജേഷ് കെ. എരുമേലി
ജനനം കോട്ടയം ജില്ലയിലെ എരുമേലിയില്‍. മലയാള സാഹിത്യത്തിലും ഗാന്ധിയന്‍ ചിന്തയിലും വികസന പഠനത്തിലും ബിരുദാനന്തര ബിരുദം. ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, ഇന്‍ഫര്‍മേഷന്‍ ആന്റ്‌റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മാധ്യമം, ജനയുഗം, ആരോഗ്യപ്പച്ച, നവമലയാളി, ലെഫ്റ്റ്വേഡ്, കിസ് ലയ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഓറ, യുക്തിരേഖ എന്നീ മാസികകളിലും ഡബ്ലിയു.ടി.വി ലൈവ് ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈന്‍ മാഗസിനിലും കോളവും റിസര്‍ച്ച് ജേണലുകളില്‍ പഠനങ്ങളും എഴുതുന്നു. സ്‌നേഹലതക്കും തരുണിനുമൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു. വിലാസം: കാവുംപാടം വീട്, കനകപ്പലം തപാല്‍, എരുമേലി കോട്ടയം, 686509, Mob: 9947881258, email:rajeshkerumeli@gmail.com
കൃതികള്‍
കൊറോണാനന്തരം,
സത്യാനന്തരകാലത്തെ മാധ്യമനിര്‍മ്മിതികള്‍,
ഉടയുന്ന താരശരീരങ്ങള്‍ കുതറുന്ന കറുത്ത ശരീരങ്ങള്‍,
രോഗാതുരരായ ആണുങ്ങള്‍,
കാഴ്ചയുടെ അപരലോകങ്ങള്‍,
ജാതിക്കുമ്മി പാഠം പഠനം,
പത്രവും പത്രപ്രവര്‍ത്തനവും,
ജ്യോതിറാഫൂലെ,
പണ്ഡിറ്റ് കറുപ്പന്‍.
കേരളം നടന്ന വഴികള്‍, ജാതി ചോദിക്കരുത്.
കേരള നവോത്ഥാനം
അയ്യന്‍കാളി വില്ലുവണ്ടി സമരം,
അംബേദ്കര്‍ ജാതി ഫാസിസം ഭരണകൂടം,
പൗരത്വം ദേശീയത മതേതരത്വം,
ചുവപ്പും നീലയും കൈകോര്‍ക്കുമ്പോള്‍,
കേരളം നടന്ന വഴികള്‍,
വെള്ളക്കടലാമാകാശത്തില്‍,
ഘടികാരം കുരീപ്പുഴ പതിപ്പ് (എഡിറ്റര്‍).
ഇന്ത്യന്‍ നവോത്ഥാന നായകര്‍,
സാഹിത്യവും നവോത്ഥാനവും,
നിലമ്പൂര്‍ ആയിഷ ജീവിതത്തിനും അരങ്ങിനുമിടയില്‍,
വേലുക്കുട്ടി അരയന്‍,
ഡോ.പല്‍പ്പു,
സൗന്ദര്യശാസ്ത്രം ചരിത്രവും വികാസവും,
പാട്ടും മുളിവന്നു,
ഉള്ളംകാല്‍ മുതല്‍ ഉച്ചിവരെ,
യേശു വിമോചകനും രക്തസാക്ഷിയും,
സ്വത്വം വര്‍ഗം മൃദുഹിന്ദുത്വം,
മഹാനടന്‍,
മാറുന്ന കാലം മാറുന്ന കവിത,
മാര്‍ക്‌സ്@200 ചരിത്രം സിദ്ധാന്തം രാഷ്ട്രീയം (എഴുത്ത്/എഡിറ്റര്‍-രാജേഷ് ചിറപ്പാടിനൊപ്പം),
തിരിച്ചറിയേണ്ട വരികള്‍ (എഡിറ്റര്‍-ഡോ. ഒ.കെ.സന്തോഷിനൊപ്പം),
യുക്തിവാദം ചോദ്യോത്തരങ്ങള്‍ (എഡിറ്റര്‍ -രാജഗോപാല്‍ വാകത്താനത്തിനൊപ്പം),
ഒരുനാള്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും (എഡിറ്റര്‍-പി.പി. സത്യനൊപ്പം),
അരികുകള്‍ അതിരുകള്‍ (എഡിറ്റര്‍-ഉറുകുന്ന് ആര്‍.സജീവനൊപ്പം)
പുരസ്‌കാരങ്ങള്‍
ചലച്ചിത്ര പഠനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം,
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് പുര സ്‌കാരം,
കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്,
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച റിപ്പോര്‍ട്ടിംഗിന് പുരസ്‌കാരം.
Leave a Reply