ലളിത പി നായര്‍

ജനനം:1930 ല്‍ പന്തളത്ത്

പ്രശസ്ത സാഹിത്യകാരനും സ്വാതന്ത്ര്യസമരസേനാനിയും ‘അഖിലാണ്ഡലമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിലാനന്ദദീപം കൊളുത്തി’ എന്ന പ്രാര്‍ത്ഥനാഗാനത്തിന്റെ രചയിതാവുമായ പന്തളം കെ. പി. രാമന്‍പിള്ളയുടെ ഭാഗിനേയി. തുമ്പമണ്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂളിലും, പന്തളം എന്‍. എസ്. എസ്. ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ചേര്‍ന്ന്
ഇന്റര്‍മീഡിയറ്റ് ക്ലാസ്സില്‍ ഉന്നത വിജയം നേടി. തുടര്‍ന്ന് വിവാഹിതയായി. ഭര്‍ത്താവ് വി. പി. നായര്‍ അഭിഭാഷകനും ദീര്‍ഘകാലം പാര്‍ലമെന്റഗവുമായിരുന്നു. ഭര്‍ത്താവിനൊപ്പം ഡല്‍ഹിയില്‍ കഴിഞ്ഞകാലത്ത് സ്വപ്രയത്‌നത്താല്‍ ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി.

കൃതികള്‍

ഔറംഗസീബിന്റെ പുത്രി
ഒരു പ്രശ്‌നം പരിഹരിച്ചു
ലളിതാഞ്ജലി