ശാന്തകുമാര്‍ സി.ജി (സി.ജി.ശാന്തകുമാര്‍)
പ്രമുഖ ബാലസാഹിത്യകാരില്‍ ഒരാളും ശാസ്ത്ര സാഹിത്യകാരനുമായിരുന്നു സി. ജി. ശാന്തകുമാര്‍. ജനനം തൃശൂര്‍ ജില്ലയിലെ അന്തിക്കാടില്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സമ്പൂര്‍ണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്ടര്‍, എറണാകുളം സാക്ഷരതാ പ്രോജക്ട് ഓഫീസര്‍, കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക് വിദ്യാപീഠം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ രചിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.
കൃതികള്‍
നീയൊരു സ്വാര്‍ത്ഥിയാവുക
അപ്പുവിന്റെ സയന്‍സ് കോര്‍ണര്‍
ഗ്രീന്‍ ക്വിസ്
വീട്ടുമുറ്റത്തെ ശാസ്ത്രം
ശാസ്ത്രലോകത്തിലെ വനിതാപ്രതിഭകള്‍
തിരിച്ചറിവെന്ന കുട്ടി
ഭൂമിയുടെ രക്ഷകര്‍
ഏങ്ങു നിന്നോ ഒരു വെളിച്ചം
നഴ്സറിയിലെ വികൃതിക്കുരുന്നുകള്‍
ഏഴുസൂര്യന്മാര്‍
പുരസ്കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് അവാര്‍ഡ്
Leave a Reply