ശുഭാനന്ദഗുരു
ശുഭാനന്ദഗുരു
ജനനം: 1882 ഏപ്രില്‍ 28 ന് ചെങ്ങന്നൂരില്‍
മാതാപിതാക്കള്‍: ഇട്ട്യാതിയും കൊച്ചുനീലിയും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച് ഇടയില്‍ പ്രത്യേകിച്ച് സാംബവ സമുദായത്തില്‍ നവോത്ഥാന പാത വെട്ടിത്തുറന്നവരില്‍ പ്രമുഖനായിരുന്നു പാപ്പന്‍കുട്ടിയെന്ന ശുഭാനന്ദഗുരു.
പന്ത്രണ്ടാം വയസ്സില്‍ അമ്മയുടെ മരണത്തിനു ശേഷം പാപ്പന്‍കുട്ടി ദേശാടനത്തിന് പോയി. തന്റെ യാത്രയില്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും പാപ്പന്‍കുട്ടിയില്‍ വലിയ മാറ്റങ്ങളുണ്ടായി. പിന്നോക്ക സമുദായക്കാരുടെ അടിമത്ത സമാനമായ ജീവിതം അദ്ദേഹത്തെ വേദനിപ്പിച്ചു. ആത്മീയതയില്‍ ഊന്നിയ സാമൂഹിക വിപ്ലവത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാപ്പന്‍കുട്ടി തീരുമാനിച്ചു. 1918 ല്‍ ചെന്നിത്തലയില്‍ വച്ച് അദ്ദേഹം കഷായമുടുത്ത് ശുഭാനന്ദന്‍ എന്ന പേരു സ്വീകരിച്ചു.ആ വര്‍ഷം തന്നെ ചെറുകോല്‍ ഗ്രാമത്തില്‍ ഒരു ആശ്രമവും ആരംഭിച്ചു.’ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദഗുരുവും സ്വീകരിച്ചത്. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ തന്റെ ആശയ പ്രചാരണത്തിനായി 1926 ല്‍ അദ്ദേഹം ആത്മബോധോദയ സംഘം എന്ന സംഘടന രൂപീകരിച്ചു.
ശുഭാനന്ദഗുരുവിന്റെ സമഗ്രമായ ജീവചരിത്രം അദ്ദേഹത്തിന്റെ ശിഷ്യനായ നീലകണ്ഠ തീര്‍ത്ഥരും കവിയായ മുതുകുളം ശ്രീധരനും (സംസ്‌കൃത കാവ്യം) രചിച്ചിട്ടുണ്ട്. കൂടാതെ ഗുരുവിന്റെ അപൂര്‍ണമായ ആത്മകഥ സശ്രദ്ധം ശേഖരിച്ചെടുത്ത് അഡ്വക്കേറ്റ് കരുനാഗപ്പള്ളി പി. കെ. പ്രസാദ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply