ശൂരനാട് കുഞ്ഞന്‍പിള്ള
ശൂരനാട് കുഞ്ഞന്‍പിള്ള, sooranadu kunjanpilla
ജനനം: 1911 ജൂണ്‍ 24ന് കൊല്ലം ജില്ലയിലെ തെക്കന്‍ ശൂരനാടില്‍
മാതാപിതാക്കള്‍: കാര്‍ത്യാനിപിള്ള അമ്മയും നീലകണ്ഠപിള്ളയും
നിഘണ്ടുകാരന്‍, ഭാഷാചരിത്രഗവേഷകന്‍, കവി, സാഹിത്യ വിമര്‍ശകന്‍, വാഗ്മി, വിദ്യാഭ്യാസ പ്രചാരകന്‍, മലയാള ഭാഷാപണ്ഡിതന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനായിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ള മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകളെ പരിഗണിച്ച് 1984 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.
തേവലക്കര മലയാളം സ്‌കൂള്‍, ചവറ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും മാസ്റ്റര്‍ ബിരുദം. പുരാവസ്തുഗവേഷണത്തിലും അദ്ദേഹം പഠനം നടത്തി.
കൃതികള്‍
ശ്മശാനദീപം (കവിതാസമാഹാരം) 1930
അമ്പാ ദേവി (നോവല്‍) 1930
കല്ല്യാണ സൗധം (നോവല്‍) 1936
ഹൃദയാര്‍പ്പണം (കവിതാസമാഹാരം) 1971
സൗരഭന്‍ (കഥകള്‍)1947
പഞ്ചതന്ത്രകഥമണികള്‍ (കഥകള്‍)
പ്രാചീനകേരളം (ജീവചരിത്രങ്ങള്‍)1931
വീരരാഘവശാസനം (ജീവചരിത്രം) 1954
തിരുവതാംകൂറിലെ മഹാന്മാര്‍ (ജീവചരിത്രങ്ങള്‍) 1946
സ്വാതി തിരുന്നാള്‍ മഹാരാജ (ജീവചരിത്രം) (ഇംഗ്ലീഷ്)
യാത്രക്കാരുടെ കണ്ണിലെ മലബാര്‍, 1940
സാഹിത്യഭൂഷണം (പ്രബന്ധ സമാഹാരം)
കൈരളി പൂജ (പ്രബന്ധ സമാഹാരം) 1962
പുഷ്പാജ്ഞലി (പ്രബന്ധ സമാഹാരം) 1957
മാതൃപൂജ (പ്രബന്ധ സമാഹാരം) 1954
കൈരളി സമക്ഷം (സാഹിത്യ നിരൂപണം)1979
ഭരതപൂജ, 1983
ഭാഷാദീപിക, 1955
ജീവിതകല, 1939
കൃഷി ശാസ്ത്രം
തിരുമുല്‍കാഴ്ച, 1938
തിരുവിതാംകൂര്‍ കൊച്ചി ചരിത്ര കഥകള്‍, 1932
മലയാള ലിപി പരിഷ്‌കാരം ചില നിര്‍ദ്ദേശങ്ങള്‍, 1967
ശ്രീ ശങ്കരാചാര്യര്‍ (ജീവചരിത്രം) 1945
ഹൃദയാരാമം, 1966
പുരസ്‌കാരങ്ങള്‍
കൊച്ചി മഹാരാജാവ് കുഞ്ഞന്‍പിള്ളയെ ‘സാഹിത്യ നിപുണന്‍’ പട്ടം
1984 ല്‍ ഭാരത സര്‍ക്കാറിന്റെ പത്മശ്രീ
കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്
ഹിസ്റ്ററി അസോസിയേഷന്റെ ഫെലോ
മീററ്റ് സര്‍വകലാശാലയും കേരള സര്‍വകലാശാലയും ഡി.ലിറ്റ്
വള്ളത്തോള്‍ പുരസ്‌കാരം,
1994 ല്‍ കേരള സര്‍ക്കാറിന്റെ ആദ്യ എഴുത്തച്ഛന്‍ പുരസ്‌കാരം
Leave a Reply