ശ്രീകുമാരന്‍ തമ്പി
ശ്രീകുമാരന്‍ തമ്പി,
ജനനം:1940 മാര്‍ച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്
മാതാപിതാക്കള്‍: ഭവാനിക്കുട്ടി തങ്കച്ചിയും കളരിക്കല്‍ കൃഷ്ണപിളളയും
ഹ്യദയഗീതങ്ങളുടെ കവി എന്ന് അറിയപ്പെടുന്ന മലയാളസാഹിത്യചലച്ചിത്രടെലിവിഷന്‍ മേഖലയിലെ പ്രശസ്തനായ ഒരു വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി . കവി, നോവലെഴുത്തുകാരന്‍, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചു. മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്.വയലാര്‍ രാമവര്‍മ്മ, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി വിലയിരുത്തപ്പെടുന്നു. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകള്‍ക്കുവെണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയ്യും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.ചലച്ചിത്രരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്രസാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കവിതാ സമാഹാരങ്ങള്‍
എഞ്ചിനീയറുടെ വീണ
നീലത്താമര
എന്‍ മകന്‍ കരയുമ്പോല്‍
ശീര്‍ഷകമില്ലാത്ത കവിതകള്‍
പുരസ്‌കാരങ്ങള്‍
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാര്‍ഡ്
1971ല്‍ മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം
ഫിലിം ഫാന്‍സ് അവാര്‍ഡ്
മികച്ച സംവിധായകനുളള ഫിലിംഫെയര്‍ അവാര്‍ഡ്
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്
കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം
2011ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം
2015 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം
Leave a Reply