കവി, കഥാകൃത്ത്, ലേഖനകര്‍ത്താവ്, മാധ്യമചരിത്രകാരന്‍, അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍,ഗവേഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ടി.കെ.സന്തോഷ് കുമാര്‍ കൊല്ലം സ്വദേശിയാണ്. ഡോക്ടറേറ്റ് ബിരുദം. കലാകൗമുദിയില്‍ പത്രാധിപ സമിതി അംഗമായിരുന്നു. അമൃത ടിവിയുടെ ന്യൂസ് ഡെസ്‌ക് ചീഫായിരുന്നു. അതിലെ നാടകമേ ഉലകം എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി ചെയ്തു. ,ദ ട്രൂത്ത് എന്ന അഭിമുഖപരിപാടി, ഇന്നത്തെ പത്രം, ഉള്ളതുപറഞ്ഞാല്‍ എന്നീ പതിവു പംക്തികളും കൈകാര്യം ചെയ്തു.
ഇപ്പോള്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി.

കൃതികള്‍

നവമാധ്യമങ്ങള്‍ ജനകീയതയും വിശ്വാസ്യതയും
മലയാളം ടെലിവിഷന്‍ ചരിത്രം
കെ.പി.അപ്പന്‍ (ജീവചരിത്രം)
തരിശുനിലത്തിലെ കാവ്യസഞ്ചാരികള്‍ (കാവ്യപഠനം)
കൂട്ടിലും ഓരോ സ്വര്‍ഗം താഴ്ന്നു താ്‌ഴന്നകലുമ്പോള്‍ (സാഹിത്യ നിരൂപണം)
കാഴ്ചയുടെ രസാന്തരങ്ങള്‍ (ചലച്ചിത്ര നിരൂപണം)
ക്യാമറ (കവിതാസമാഹാരം)
സിനിമ ആരുടെ തോന്നലാണ് (ചലച്ചിത്ര നിരൂപണം)

പുര്‌സകാരങ്ങള്‍
ടെലിവിഷനെപ്പറ്റിയുള്ള മികച്ച ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ്-2014
പി.കെ.പരമേശ്വരന്‍ നായര്‍ ട്രസ്റ്റിന്റെ എസ്.ഗുപ്തന്‍ നായര്‍ അവാര്‍ഡ്- തരിശുനിലത്തിലെ കാവ്യസഞ്ചാരികള്‍-2015
എന്‍.വി സാഹിത്യസമിതി അവാര്‍ഡ്-മലയാള ടെലിവിഷന്‍ ചരിത്രം-2015
എസ്.ബി.ടി അവാര്‍ഡ്-തരിശുനിലത്തിലെ കാവ്യസഞ്ചാരികള്‍-2012
ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്-മികച്ച ടിവി അവതാരകന്‍-2012.