സരസ്വതിയമ്മ. കെ

ജനനം: 1919 ഏപ്രില്‍ 4 നാലിന് തിരുവനന്തപുരത്തെ കുന്നപ്പുഴയില്‍

മാതാപിതാക്കള്‍: കാര്‍ത്ത്യായാനി അമ്മയും പദ്മനാഭപിളളയും

1936 ല്‍ പാളയം ഗേള്‍സ് ഇംഗ്ലീഷ് ഹൈസ്‌കുളില്‍ നിന്നും ഒന്നാം സ്ഥാനം നേടി എസ്. എസ്. എല്‍. സി പരീക്ഷ ജയിച്ചു. തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. ആര്‍ട്‌സ് കോളേജില്‍ മലയാളം ഐച്ഛികമായെടുത്ത് ബി. എയ്ക്കു പഠിച്ചു. ഇക്കാലത്ത് ചങ്ങമ്പുഴയും എസ്. ഗുപ്തന്‍നായരും സഹപാഠികളായിരുന്നു. 1942 ല്‍ ബി.എ. പാസ്സായി. തുടര്‍ന്ന് രണ്ട് വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. 1945 ജനുവരി അഞ്ചിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയായി. 1975 ഡിസംബര്‍ 26 ന് അന്തരിച്ചു.

കൃതികള്‍

പെണ്‍ബുദ്ധിയും മറ്റ് പ്രധാന കഥകളും
കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കൃതികള്‍