സിവിക് ചന്ദ്രന്‍
കവിയും നാടകകൃത്തും എഴുത്തുകാരനും മുന്‍ നക്‌സ്‌ലൈറ്റും സാമൂഹ്യപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമാണ് സിവിക്ള്‍ ചന്ദ്രന്‍. പാഠഭേദം മാസികയുടെ പത്രാധിപരാണ്. ജനനം: 1951 ഏപ്രില്‍ അഞ്ചിന് തൃശൂര്‍ ജില്ലയില്‍ കൊടകരയ്ക്കടുത്തുള്ള മുരിക്കുങ്ങല്‍ ഗ്രാമത്തില്‍. വേലപ്പന്‍-ലക്ഷ്മി ദമ്പതിമാരുടെ മകന്‍. വയനാട്ടിലും ഏറനാട്ടിലും അദ്ധ്യാപകനായിരുന്നു. 1981 മുതല്‍ വിധ്വംസക സാംസ്‌കാരിക പ്രവര്‍ത്തനം ആരോപിച്ച് ജോലിയില്‍നിന്ന് സസ്‌പെന്റുചെയ്തു. ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് 1991ല്‍ അദ്ധ്യാപക വൃത്തിയില്‍ തിരികെ പ്രവേശിച്ചു. 'യനാന്‍' മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു. പത്രം പിന്നീട് കണ്ടുകെട്ടി. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം. 'ജനകീയ സാംസ്‌കാരിക വേദി'യുടെ സെക്രട്ടറിയും മുഖപത്രമായ 'പ്രേരണ'യുടെ പത്രാധിപരുമായിരുന്നു. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങള്‍ സിവിക്കിന്റേതാണ്. 'വാക്ക്' മാസികയും 'പാഠഭേദം' ദ്വൈവാരികയും പ്രസിദ്ധീകരിച്ചു. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രതിനാടകം 'നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി' എഴുതിയത് വിവാദങ്ങളുണ്ടാക്കി. കേരളത്തിലെ പരമ്പരാഗത ഇടതുപക്ഷത്തോട് പലപ്പോഴും കലഹിച്ചും എതിര്‍ത്തും സാംസ്‌കാരികരംഗത്ത് വേറിട്ട ശബ്ദം.
കൃതികള്‍
കുരിശുയുദ്ധം തുടങ്ങുന്നവര്‍
താമ്രപത്രങ്ങള്‍ (അക്ഷൗഹിണി)
തടവറക്കവിതകള്‍
വെളിച്ചത്തെകുറിച്ചൊരു ഗീതം (കവിതാസമാഹാരം)
ഗൃഹപ്രവേശം (കവിതാസമാഹാരം)
ആന്റിനയില്‍ കാറ്റുപിടിക്കുമ്പോള്‍ (ലേഖനസമാഹാരം)
കരിങ്കണ്ണാ നോക്കണ്ട (ലേഖനസമാഹാരം)
ഗാമയുടെ പൈതൃകം
നിങ്ങളാരെ കമ്യുണിസ്റ്റ് ആക്കി? (പ്രതിനാടകം)
എഴുപതുകളില്‍ സംഭവിച്ചത് (നാടകം)
ഇടതുപക്ഷ സുഹൃത്തിന്
ആഗ്‌നയേ ഇദം ന മമഃ (നാടകം)
എഴുപതുകള്‍ വിളിച്ചപ്പോള്‍ (ഓര്‍മ /നാടകം)
നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത് (നാടകം)
Leave a Reply