സുധാകരന് തേലക്കാട്
ജനനം 1939 എപ്രില്‍ 26ന് പെരിന്തല്‍മണ്ണക്കടുത്തുള്ള എലങ്കുളത്തില്. അച്ഛന് ചാത്തനാത്ത് രാമന് നായര്‍. അമ്മ: തേലക്കാട് അമ്മിണിയമ്മ. 1952- 53കാലത്ത് രൂപീകരിച്ച എലങ്കുളം കലാസമിതിയും കലാസമിതി പ്രസിദ്ധീകരണമായ ബാലസഖ്യം കൈയെഴുത്തു മാസികയും ബാലന് സ്മാരക വായനശാലയും സുധാകരന് എഴുത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കി. പട്ടാമ്പി പുന്നശ്ശേരി നീലകണ്ഠ കോളേജില്‍ പഠനം. സംസ്കൃതത്തില്‍ അസാമാന്യ പാടവം നേടി. ചെറുകാട് മാഷിന്റെ ശിഷ്യത്വം. വി.ടി. ഭട്ടതിരിപ്പാടിന്റെ മകന് വി.ടി.വാസുദേവന്റെ സഹപാഠി. വിദ്വാന് പരീക്ഷ പാസായശേഷം സംസ്കൃതാധ്യാപകനായി ചേര്‍ന്നെങ്കിലും അധികകാലം തുടര്‍ന്നില്ല. 1965 ഒക്ടോബര്‍ 7ന് നിര്യാതനായി
കൃതികള്‍
ഗ്രാമത്തിലെ വസന്തം
മരണത്തിന്റെ മേല്‍ വെളിച്ചത്തിന്റെ പരാജയം
സുധാകരന് തേലക്കാടിന്റെ കവിതകള്‍
Leave a Reply