അമ്മാളു അമ്മ തരവത്ത് (തരവത്ത് അമ്മാളു അമ്മ)
ജനനം: 1873
മരണം: 1936
വിലാസം: പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബം
മാതാപിതാക്കള്‍: തരവത്ത് കുമ്മിണിയമ്മയും ചിങ്ങച്ചംവീട്ടില്‍ ശങ്കരന്‍ നായരും
ഡോ. ടി. എം. നായരുടെ സഹോദരിയാണ്. മലയാളത്തിലും സംസ്‌കൃതത്തിലും തമിഴിലും അവഗാഹം നേടി. കൊച്ചി മഹാരാജാവ് സാഹിത്യസഖി ബിരുദം നല്കാന്‍ തയ്യാറായെങ്കിലും അവര്‍ അതു സ്വീകരിച്ചില്ല. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ നാടുകടത്തിയ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കും കുടുംബത്തിനും അഭയം നല്‍കുക വഴി അവര്‍ തിരുവിതാംകൂര്‍ ചരിത്രത്തിലും ഇടം നേടി. സംസ്‌കൃതത്തില്‍ നിന്നും തമിഴില്‍ നിന്നും ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.
കൃതികള്‍
കോമളവല്ലി (നോവല്‍)
ബാലബോധിനി (നോവല്‍)
ഭക്തമാലയിലെ ചെറുകഥകള്‍
ബുദ്ധചരിതം
ബുദ്ധഗാഥ
ഒരു തീര്‍ത്ഥയാത്ര(യാത്രാവിവരണം)
കൃഷ്ണഭക്തി ചന്ദ്രിക(നാടകം വിവര്‍ത്തനം)
ഭക്തമാല (വിവര്‍ത്തനം)
ശിവഭക്തവിലാസം രണ്ടാം പതിപ്പ് (വിവര്‍ത്തനം)
സര്‍വവേദാന്ത സിദ്ധാന്ത സംഗ്രഹം(വിവര്‍ത്തനം)
ശ്രീശങ്കര വിജയം
ലീല (നോവല്‍ വിവര്‍ത്തനം)