തൃശൂരിനടുത്ത് പുതുക്കാട്ട് ചെങ്ങാലൂര്‍ ഗ്രാമത്തിലാണ് 1918 നവംബര്‍ 10 ന് ആനി തയ്യില്‍ ജനിച്ചത്. അച്ഛന്‍ മാളിയേക്കല്‍ ജോസഫ്. അമ്മ മേരി. സ്വദേശത്തുതന്നെ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കറുകുറ്റി കോണ്‍വന്റ ് ഹൈസ്‌കൂളിലും, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റ ് ഹൈസ്‌കൂളിലും നിര്‍വ്വഹിച്ചു. തൃശിനാപ്പള്ളി ഹോളി ക്രൈസ്റ്റ് കോളേജില്‍നിന്നും ഇന്റര്‍മീഡിയറ്റും, എറണാകുളം മഹാരാജാസില്‍ നിന്നും ബി.എ. യും പാസ്‌സായി. ബിരുദം നേടിയ ഉടനെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികിട്ടി. എങ്കിലും അധികകാലം ജോലിയില്‍ തുടര്‍ന്നില്‌ള. 1945ല്‍ ജോലി രാജിവച്ച്, കൊച്ചി പ്രജാസഭയിലേയ്ക്ക് തൃശൂരില്‍നിന്നു മത്സരിച്ച് ജയിച്ചു. 1948ലും കൊച്ചി പ്രജാസഭാംഗമായി. കുറെക്കാലം എറണാകുളത്ത് സ്‌ക്കോളര്‍ പ്രസ് എന്നൊരു പ്രസിദ്ധീകരണശാല നടത്തി. വിമോചനസമരത്തില്‍ സജീവമായി പങ്കുകൊണ്ടു.    1964ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേയ്ക്ക് മത്സരിച്ചു പരാജയപെ്പട്ടു. പിന്നീട,് കോണ്‍ഗ്രസ് വിട്ടു. 1967ലും 1970ലും പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്‌ള. ഇതിനിടെ നിയമബിരുദം നേടി അഭിഭാഷകയായി. പത്രപ്രവര്‍ത്തകനായ കുര്യന്‍ തയ്യിലിനെ വിവാഹം ചെയ്തു. പ്രജാമിത്രം, വനിത എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപയായിരുന്നു. 1983-85 കാലത്ത് ന്യൂനപക്ഷകമ്മീഷനില്‍ അംഗം. ഇന്ദിരാഗാന്ധിയുടെ പ്രേരണ അനുസരിച്ച് വീണ്ടും കോണ്‍ഗ്രസ്‌സില്‍ ചേര്‍ന്നു. 1960ല്‍ സാഹിത്യ പരിഷത്തിന്റെ സെക്രട്ടറി ആയിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായും സേവനം അനുഷ്ഠിച്ചു. സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയിലും അംഗത്വം ലഭിച്ചിട്ടുണ്ട്.        
    1957ല്‍ യൂറോപ്യന്‍ രാജ്യങ്ങളും, 1971ല്‍ ഇസ്രായേലും സന്ദര്‍ശിച്ചു. 1993 ഒക്‌ടോബര്‍ 21ന് മരിച്ചു. നോവല്‍, ജീവചരിത്രം, ബൈബിള്‍സാഹിത്യം എന്നീ വിഭാഗങ്ങളില്‍പെ്പടുന്ന ഏതാനും കൃതികള്‍ അവര്‍ എഴുതി.
    യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസങ്ങളോട് ഉള്ള കലഹത്തിന്റെ സൂചനകള്‍ ഉള്‍ക്കൊള്ളുന്ന മോളെന്റെ മോന്‍ നിന്റെ എന്ന കൃതി മതത്തിന്റെ തലത്തില്‍ ഒച്ചപ്പാടുണ്ടാക്കി. യുദ്ധവും സമാധാനവും, അന്നകരിനീന, കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, ത്രീ മസ്‌ക്കറ്റിയേഴ്‌സ്, ടെസ്, തോമസ്മന്‍ എഴുതിയ വിശുദ്ധപാപി, ഡിക്കന്‍സിന്റെ ടെയ്ല്‍ ഓഫ് ടൂ സിറ്റീസ് എന്നീ കൃതികളുടെ സംഗ്രഹീത പരിഭാഷകള്‍ എഴുതി പ്രസിദ്ധപെ്പടുത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, ജോണ്‍ കെന്നഡി, പോപ് ജോണ്‍ എന്നിവരുടെ ജീവിതചരിത്രങ്ങളും രചിച്ചു. ഹങ്കറിയില്‍ എന്തുണ്ടായി എന്ന രാഷ്ട്രീയ ഗ്രന്ഥവും നിര്‍മ്മിച്ചു. ക്രിസ്തുവിന്റെ നാട്ടില്‍ രണ്ടാഴ്ച, ഇസ്രായേല്‍ യാത്രയുടെ വിവരണമാണ്. ഇതിന് കത്തോലിക്കാ കോണ്‍ഗ്രസ്‌സിന്റെ സ്വര്‍ണ്ണമെഡല്‍ കിട്ടി.
 

കൃതികള്‍: കൊച്ചമ്മിണി, മോളെന്റെ മോന്‍ നിന്റെ, ഒരു നൂറ്റാണ്ടിന്റെ പകുതി, കുട്ടന്‍, കല്യാണപെ്പണ്ണ്, മോനിക്കുട്ടി  (നോവലുകള്‍), ഹങ്കറിയില്‍ എന്തുണ്ടായി,ക്രിസ്തുവിന്റെ നാട്ടില്‍ രണ്ടാഴ്ച, കുട്ടികളുടെ ബൈബിള്‍, ബൈബിളിലെ സ്ത്രീകള്‍, വിശുദ്ധത്രേസ്യ, വിശുദ്ധ ഡോണ്‍
ബോസ്‌ക്കോ, വിശുദ്ധ ഡൊമനിക് സാവിയോ, 'ക്രിസ്തുമരിച്ച ദിവസം'.

കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍ 1981.