ഭാസ്കരന്. ടി. (ടി. ഭാസ്കരന്)
സംസ്കൃതപണ്ഡിതന്‍, അധ്യാപകന്, വ്യാഖ്യാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഡോ.ടി. ഭാസ്കരന്.1929 ഓഗസ്റ്റ് 20ന് ഇരിങ്ങാലക്കുടയിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ടി. ഭാസ്കരന് ജനിച്ചത്. അച്ഛന് തറയില്‍ തെയ്യന്‍, അമ്മ ഇടച്ചാലില് ഇറ്റായ. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദം നേടി. സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തരപഠനത്തിനു ശേഷം 'മലയാളകാവ്യശാസ്ത്രം: കൃഷ്ണഗാഥ അവലംബമാക്കി ഒരു പഠനം' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. കൊല്ലം എസ്.എന്‍. കോളേജ്, പാലക്കാട് വിക്റ്റോറിയ കോളേജ്, കേരള സര്‍വകലാശാല, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ സംസ്കൃതം, മലയാളം അധ്യാപകനായി. 1982 മുതല്‍ 1989 വരെ കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പൗരസ്ത്യഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് & ഹസ്തലിഖിതഗ്രന്ഥാലയത്തിന്റെ ഡയറക്ടറായിരുന്നു. വിരമിച്ച ശേഷം സര്‍വകലാശാലയുടെ തന്നെ ശ്രീനാരായണപഠനകേന്ദ്രത്തിന്റെ ഓണററി ഡയറക്ടറായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗം, കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റ് 12ന് മരണമടഞ്ഞു. ശ്രീനാരായണഗുരുദര്‍ശനങ്ങളുടെ പഠിതാവ് എന്ന നിലയിലാണ് ഡോ. ടി. ഭാസ്കരന് അറിയപ്പെടുന്നത്. ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ക്ക് 'വിദ്യോതിനി' എന്ന പേരില്‍ അദ്ദേഹം എഴുതിയ വ്യാഖ്യാനം പ്രസിദ്ധമാണ്. കുമാരനാശാന്റെ പ്രരോദനത്തിന്റെ 'പ്രദ്യോതിനി' എന്ന വ്യാഖ്യാനമാണ് മറ്റൊന്ന്. കേരള സര്‍വ്വകലാശാലാ ഹസ്തലിഖിതഗ്രന്ഥാലയത്തിന്റെ ഡയറക്റ്ററായിരിക്കെ നിരവധി ഗ്രന്ഥങ്ങള്‍ സംശോധനംചെയ്ത് പ്രസിദ്ധീകരിച്ചു. ഭാസനാടകങ്ങള്‍ മലയാളലിപിയില്‍ ഭാസനാടകചക്രം എന്ന പേരില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. കൃഷ്ണഗാഥയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനങ്ങളും 'ഭാരതീയകാവ്യശാസ്ത്രം' എന്ന ഗ്രന്ഥവും ആധികാരികമാണ്.
കൃതികള്‍
മഹര്‍ഷി ശ്രീനാരായണഗുരു
ഗുരുദര്‍ശനഗരിമ
ശ്രീനാരായണഗുരുവൈഖരി
ആശാന്റെ ആശാന്
അറിയപ്പെടാത്ത ആശാന്
കൃഷ്ണഗാഥാപഠനങ്ങള്
ഭാരതീയകാ!വ്യശാസ്ത്രം
ചെറുശ്ശേരി (ജീവചരിത്രപഠനം)
ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ (വിദ്യോതിനീവ്യാഖ്യാനം)
പ്രരോദനം (പ്രദ്യോതിനീവ്യാഖ്യാനം)
Malayalam Poetics A Study with Special Reference to Krishnagatha (Research), 1978
പുരസ്കാരങ്ങള്‍
എം.കെ. രാഘവപുരസ്കാരം
ഒളപ്പമണ്ണ ദേവീപ്രസാദം പുരസ്കാരം
പി.കെ. പരമേശ്വരന് നായര്‍ ട്രസ്റ്റ് പുരസ്കാരം
സഹോദരന് അയ്യപ്പന് സ്മാരകപുരസ്കാരം
കെ. അച്യുതന് പുരസ്കാരം
Leave a Reply Cancel reply