ഗോവിന്ദന് നായര്‍ ഇടശേ്ശരി
കുറ്റിപ്പുറത്തുള്ള ഇടശേ്ശരി തറവാട്ടില്‍ 1906 ഡിസംബര്‍ 23 ന് ജനിച്ചു. അച്ഛന് പി.
കൃഷ്ണക്കുറുപ്പ്. അമ്മ ഇടശേ്ശരിക്കളത്തില് കുഞ്ഞിക്കുട്ടി അമ്മ. തറവാട് ഒട്ടും സമ്പന്നമായിരുന്നില്ള
അതുകൊണ്ടുതന്നെ ഇടശേ്ശരിക്ക് ഔപചാരികമായ വിദ്യാഭ്യാസം വേണ്ടപോലെ തുടരുവാന്‍
സാധിച്ചില്ള. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതോടെ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നു.
ബന്ധുവായ ശങ്കരന്‍നായരോടൊപ്പം വക്കീല്‍ ഗുമസ്തനായി പരിശീലനം നേടുന്നതിന് അദ്ദേഹം
ആലപ്പുഴയിലെത്തി. ഇക്കാലത്ത് വക്കീല്‍ഗുമസ്തനും സാഹിത്യകുതുകിയുമായ മാഞ്ഞൂര്‍
പരമേശ്വരന്‍പിള്ളയുമായി പരിചയപെ്പട്ടു. ആ സൗഹൃദം ഇടശേ്ശരിയിലെ കവിയ്ക്ക് വളരുവാനുള്ള
സാഹചര്യം ഒരുക്കി. ഏഴു വര്‍ഷക്കാലം ആലപ്പുഴയില്‍ കഴിച്ചുകൂട്ടിയശേഷം 1929-'30 കാലത്ത്
അദ്ദേഹം കോഴിക്കോട്ട് വക്കീല്‍ ഗുമസ്തനായി. അക്കാലത്താണ് ഗാന്ധിസത്തിലേയ്ക്കും,
കേളപ്പനിലേയ്ക്കും ആകര്ഷിക്കപെ്പട്ടത്.
സിംഗപ്പൂര്‍ യാത്രക്ക് വേണ്ട ചില ഒരുക്കങ്ങള്‍ ഈ കാലത്തു
നടത്തി എങ്കിലും അതു ഫലിച്ചില്ള. പ്രത്യക്ഷമായിട്ടലെ്ളങ്കില്ക്കൂടി സ്വാതന്ത്ര്യസമരത്തില്‍
അദ്ദേഹവും ചെറിയപങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനി കൃഷ്ണപ്പണിക്കരുടെ
സ്മരണയ്ക്കായി പൊന്നാനിയില്‍ സ്ഥാപിച്ച വായനശാലയെ കേന്ദ്രീകരിച്ചായിരുന്നു ഇടശേ്ശരിയുടെ
സാഹിത്യപ്രവര്‍ത്തനം;.സ്വതന്ത്രഭാരതം.എന്ന രഹസ്യപത്രം അദ്ദേഹം പ്രചരിപ്പിച്ചിട്ടുമുണ്ട്.
അല്പകാലം പഞ്ചായത്തുകോടതിയില് വക്കീല്‍ പണിയും അദ്ദേഹം പരീക്ഷിച്ചു നോക്കി. 1938ല്‍
അദ്ദേഹം ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കൂട്ടുകൃഷി എന്ന നാടകത്തിന്നും
പുത്തന്‍കലവും അരിവാളും എന്ന കവിതാ സമാഹാരത്തിന്നും മദിരാശി ഗവണ്മെന്റില് നിന്ന്
പുരസ്കാരങ്ങളും, കാവിലെ പാട്ട് എന്ന കവിതാസമാഹാരത്തിന് കേന്ദ്രസാഹിത്യ
അക്കാദമിപുരസ്കാവും, ഒരു പിടി നെല്ളിക്ക എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ
അക്കാദമിപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അന്തിത്തിരി എന്ന കവിതാ സമാഹാരത്തിന്
1979 ല്‍ മരണാനന്തര ബഹുമതിയായി ആശാന് പ്രൈസും ലഭിച്ചു.
മലബാറിലെ കേന്ദ്രകലാസമിതിയുടെ പ്രസിഡണ്ടായി ഇടശേ്ശരി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ പ്രവര്ത്തകസഹകരണസംഘത്തിന്റെ ഡയറക്ടറായും, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി,
സമസ്തകേരള സാഹിത്യ പരിഷത്ത് എന്നീ സ്ഥാപനങ്ങളുടെ അംഗമായും കേരളസാഹിത്യസമിതി
അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനിയിലെ സ്വാതന്ത്ര്യ
സമരസേനാനിയായ കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ സ്ഥാപകനായിരുന്നു ഇടശേ്ശരി. ഈ
ഉദ്യമത്തില്‍ ശ്രീ പി. നാരായണന് വൈദ്യരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കൃഷ്ണപ്പണിക്കര്‍ വായനശാല പിന്നീട് പൊന്നാനിയിലെ സഹൃദയരുടേയും
സാഹിത്യകുതുകികളുടേയും സദസ്സായി മാറി. 1974 ഒക്ടോബര്‍ 16 ന് ഇടശേ്ശരി അന്തരിച്ചു.
ആദ്യകാലത്ത് ഇടശേ്ശരി എഴുതിയ കവിതകളില്‍, വള്ളത്തോളിന്റെ സ്വാധീനം കാണാം.
അതേസമയം വള്ളത്തോളിന്റെ ശ്രവണമധുരമായ വൈദര്‍ഭീ രീതി അതേ അളവില്‍
ഇടശേ്ശരിക്കവിതയില് കാണില്ള. കരുവാന്റെ ആലയില്‍ കാച്ചിയെടുത്ത മടവാള് പോലെ
ബലിഷ്ഠമായിരിക്കണം ഓരോ രചനയും എന്ന കാര്യത്തില്‍ ഒട്ടൊക്കെ ശാഠ്യംതന്നെ ഉണ്ടായിരുന്നു
അദ്ദേഹത്തിന്. പഴകിയ ചാലുകള്‍ മാറ്റുവാനും, നിമ്നോന്നതമായ വഴികളില്‍ തേരുരുള്‍
പായിക്കുവാനും തല്പരനായിരുന്ന കവി ഗ്രാമീണന്റെ ആര്‍ജ്ജവവും, ശുദ്ധിയും
ജീവിതത്തിലെന്ന പോലെ സാഹിത്യത്തിലും പാലിച്ചു വന്ന വ്യക്തിയാണ്. കമ്പനിയിലെ
പണിമുടക്കവും, നെല്ളുകുത്തുകാരി പാറുവും, പൂതവും, കാവിലമ്മയും, കറുത്തചെട്ടിച്ചികളും,
പുത്തന്‍കലവും അരിവാളും, ചകിരിക്കുഴികളും, തുഞ്ചന്‍പറമ്പിലെ ഹനുമാന്സേവയും,
ലവണാസുരവധത്തിലെ ഹനുമാനും എല്ളാം അദ്ദേഹത്തിന്റെ കാവ്യഭാവനയെ ഉണര്‍ത്തി. തന്റെ
രചനകള്‍ നല്ളതാകട്ടെ, ചീത്തയാകട്ടെ അത് മറ്റൊന്നിന്റെ അനുകരണമാണ് എന്ന് ആരും മുദ്ര
കുത്തരുത് – അതായിരുന്നു അദ്ദേഹത്തിന്റെ ശാഠ്യം. പാരമ്പര്യത്തിന്റെ അംശങ്ങളും,
പരിവര്‍ത്തനത്തിനുള്ള ആഭിമുഖ്യവും, അസാധാരണമായ ഏതോ അനുപാതത്തില്‍ ഈ
പൊന്നാനിക്കാരന് കവിയില്‍ മേളിക്കുന്നു. അളകാവലി, പുത്തന്‍കലവും അരിവാളും, കാവിലെ
പാട്ട്, തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, ലഘുഗാനങ്ങള്‍, ഒരു പിടി നെല്ളിക്ക, കറുത്ത ചെട്ടിച്ചികള്,
ത്രിവിക്രമനു മുമ്പില്‍, കുങ്കുമപ്രഭാതം, അന്തിത്തിരി എന്നീ കവിതാ സമാഹാരങ്ങളും കൂട്ടുകൃഷി,
നൂലാമാല എന്നീ നാടകങ്ങളും ചാലിയത്തി, കളിയും ചിരിയും, എണ്ണിച്ചുട്ട അപ്പം, ഞെടിയില്
പടരാത്ത മുല്ള എന്നീ നാടക സമാഹാരങ്ങളും ജരാസന്ധന്റെ പുത്രി, ഘടോല്ക്കചന് എന്ന രണ്ടു
റേഡിയോ നാടകങ്ങളും (പുസ്തകരൂപത്തില്‍ ഇല്ള) പൊരിച്ച നഞ്ഞ്, നാല്പത്തി ഒന്ന് സുന്ദരിമാര്‍
തുടങ്ങി ഏതാനും കഥകളുമാണ് ഇടശേ്ശരിയുടെ കൃതികള്‍. പുരോഗമനോന്മുഖമായ നമ്മുടെ
നാടകങ്ങളില്‍, ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുള്ള കൃതിയാണ് ഇടശേ്ശരിയുടെ കൂട്ടുകൃഷി.
കൃതികള്‍: അളകാവലി, പുത്തന്‍കലവും അരിവാളും, കാവിലെ
പാട്ട്, തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, ലഘുഗാനങ്ങള്‍, ഒരു പിടി നെല്ളിക്ക, കറുത്ത ചെട്ടിച്ചികള്,
ത്രിവിക്രമനു മുമ്പില്‍, കുങ്കുമപ്രഭാതം, അന്തിത്തിരി (കവിതാ സമാഹാരങ്ങള്‍), കൂട്ടുകൃഷി,
നൂലാമാല (നാടകങ്ങള്‍), ചാലിയത്തി, കളിയും ചിരിയും, എണ്ണിച്ചുട്ട അപ്പം, ഞെടിയില്
പടരാത്ത മുല്ള (നാടക സമാഹാരങ്ങള്‍)
Leave a Reply