പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, ചെറുകഥാകാരന്‍ എന്നീ നിലകളില്‍ സവിശേഷവ്യക്തിത്വം
പുലര്‍ത്തിയിരുന്ന വ്യക്തിയാണ്, ജെ.കെ.വി. എന്ന കെ.വി. ജോസഫ്. മീനച്ചില്‍ താലൂക്കില്‍ കട
നാട്ടുകരയില്‍ ആണ് 1930 ഒക്‌ടോബര്‍ ഒന്നിന് അദ്ദേഹം ജനിച്ചത്. സാമാന്യവിദ്യാഭ്യാസം മാത്രമു
ള്ള ഒരു കര്‍ഷകന്‍ ആയിരുന്നു അച്ഛന്‍ കാഞ്ഞിരത്തിങ്കല്‍ ചുമ്മാര്‍ വര്‍ക്കി. അമ്മ ഞാവള്ളില്‍
വിലങ്ങുപാറ ത്രേസ്യ. കടനാട്ട്, തിരുവനന്തപുരം സെന്റ് ജോസഫ് സ്‌ക്കൂള്‍, യൂണിവേഴ്‌സിറ്റികോളേജ്,
തേവര സേക്രഡ്ഹാര്‍ട്‌സ് കോളേജ്, കല്‍ക്കട്ട യൂണിവേഴ്‌സിറ്റി കോളേജ്, മൈസൂര്‍
എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരത്തു യൂണിവേഴ്‌സിറ്റി കോളേജില്‍
ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോഴാണ് വായന കാര്യമായി തുടങ്ങിയത്. ഇക്കണോമിക്‌സ്, ഇംഗ്‌ളീഷ്,
തത്ത്വശാസ്ത്രം ഇവയില്‍ തല്പരനായത് സേക്രഡ്ഹാര്‍ട്ട്‌സ് കോളേജിലെ പഠനകാലത്ത്. കല്‍ക്ക
ട്ടയില്‍ പത്രപ്രവര്‍ത്തനവും നിയമവും പഠിക്കുന്ന കാലത്താണ് എഴുതാന്‍ തുടങ്ങിയത്. നിയമപഠനം
പൂര്‍ത്തിയാക്കിയില്‌ള.
    സ്റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍, പത്രാധിപസമിതി അംഗം എന്ന നിലയില്‍ നാലുകൊല്‌ളത്തോളം പണിയെടുത്തു. ലൈഫ് മാസികയുടെ പത്രാധിപരായും കുറച്ചുകാലം ജോലിചെയ്തു. പിന്നീട് അതുപേകഷിച്ച് നാട്ടിലെത്തി. പാല സെന്റ് ജോസഫ്‌സ് പാരലല്‍കോളേജില്‍ കുറച്ചുകാലം ഇംഗ്‌ളീഷ് അദ്ധ്യാപകനായി. മലബാറില്‍ കുറെ സ്ഥലം വാങ്ങി റബ്ബര്‍കൃഷിചെയ്തു. എന്നാല്‍ 1960കളുടെ ആരംഭത്തില്‍ ആ സ്ഥലം വിറ്റു. മൈസൂറില്‍ പോയി പഠിച്ച് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദം നേടി. മോളി ജോസഫ് ആണ് ഭാര്യ. അവര്‍ കോളേജ് അദ്ധ്യാപികയാണ്. ചങ്ങനാശേ്ശരിയില്‍ സ്ഥിരതാമസം ആക്കിയശേഷം ഒരു സ്വതന്ത്രപത്രപ്രവര്‍ത്തകന്‍എന്ന നിലയില്‍ ജെ.കെ.വി ഇംഗ്‌ളീഷിലും മലയാളത്തിലും ലേഖനങ്ങള്‍ എഴുതി – ഇന്ത്യന്‍
എക്‌സ്പ്രസ്, ഹിന്ദു, മനോരമ, ദ്വീപിക തുടങ്ങിയ പത്രങ്ങളില്‍. ഒട്ടേറെ പുതുമയാര്‍ന്ന കഥകള്‍,
ഏതാനും നോവലുകള്‍ എന്നിവയും രചിച്ചു.
    സെറിബ്രല്‍ ഇസ്‌കീമിയ എന്ന രോഗം ബാധിച്ച
അദ്ദേഹം ഒന്നരവര്‍ഷത്തോളം കിടപ്പിലായി. 1999 ജൂണ്‍ 10ന് ഹൃദയസ്തംഭനം മൂലം മരിച്ചു. 'ജീവിതം ധന്യമാണ്' എന്ന ആദ്യകഥ എന്‍.വി. കൃഷ്ണവാര്യര്‍ മാതൃഭൂമിയില്‍ പ്രസിദ്ധപെ്പടു
ത്തുകയും വീണ്ടും എഴുതുവാന്‍ ജെ.കെ.വിയെ നിര്‍ബന്ധിക്കുകയും ചെയ്തു. മനുഷ്യജീവിത
ത്തിന്റെ സങ്കീര്‍ണ്ണതയാണ് ജെ.കെ.വി. കഥകളുടെ പ്രമേയം. അവയെ അവയുടെ വൈകാരിക
തീവ്രതയില്‍ ആവിഷ്‌കരിക്കുന്നതിനല്‌ള അദ്ദേഹം ശ്രദ്ധിച്ചത് എന്നുമാത്രം. അല്പം അകന്നുനിന്ന്,
നിഗൂഢമായ ഹാസ്യത്തോടെ അമ്മാതിരി സന്ദര്‍ഭങ്ങളേയും വ്യക്തികളേയും അദ്ദേഹത്തിന് വിലയി
രുത്താന്‍ സാധിച്ചു. ഒരുതരം കറുത്ത ഹാസ്യം അവയെ ആവരണം ചെയ്യുന്നു. സമൂഹത്തിന്റെ
പൊള്ളത്തരങ്ങളേയും, പൊയ്മുഖങ്ങളേയും സപരിഹാസം നോക്കുന്ന ദയാലുവായ ഒരു നിഷേ
ധിയെ, ജെ.കെ.വി. കഥകളില്‍ കണ്ടു എന്നു വരാം. ആഖ്യാനത്തിലെ ചരിത്രഗൗരവാഭിനയവും,
പാത്രസ്വഭാവസൃഷ്ടിയും, ക്ഷുദ്രങ്ങളേയും ഉദാത്തങ്ങളേയും ഏച്ചുകെട്ടുന്നതിലെ പൊരുത്തക്കേ
ടുകളുമാണ് ജെ.കെ.വി. ശൈലിയുടെ സവിശേഷതകളായി നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നത്.
    കഥയിലെആധുനികത തുടങ്ങുന്ന കാലത്താണ് ജെ.കെ.വി. കഥാകൃത്തായി രംഗപ്രവേശം ചെയ്തത്.
എന്നാല്‍, മനുഷ്യജീവിതചിത്രണത്തിനുപകരം, കഥയില്‌ളായ്മകളെ കഥകളാണ് എന്ന് വിളിച്ചുകൂവാ
ന്‍ അദ്ദേഹം ഒരുമ്പെട്ടില്‌ള. ജെ.കെ.വി. കഥകള്‍, സഹാറായുടെ വിലാപം എന്നിവയാണ് പ്രധാന
കഥാസമാഹാരങ്ങള്‍. എസ്.പി.സി.എസും, ഡി.സി.യും ജെ.കെ.വിയുടെ തിരഞ്ഞെടുത്ത കഥകള്‍
പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. ഒന്‍പതു നോവലുകള്‍ ജെ.കെ.വി രചിച്ചു – അവയില്‍ ചിലത് നോവലു
കളുടെ സമാഹാരങ്ങളാണ്. നോവലുകളിലും ചിന്താപരമായ നര്‍മ്മം പ്രകടമാണ്. ധ്യാനത്തിന്റെ
ആള്‍രൂപം, സാരപിതാവ്, ഹംസഗാനം, മഹാഭാരതം, ഭക്ഷ്യക്ഷാമം തുടങ്ങിയവയാണ് നോവലു
കള്‍. ഹംസഗാനത്തിന്റെ അന്തരീക്ഷം തെക്കേ അമേരിക്കയിലെ ഒരു പര്‍വ്വതപ്രാന്തഗ്രാമമാ
ണ്. ലോകത്തിന്റെ വിദൂരമായ കോണില്‍ നടന്ന ഒരു പ്രകൃതികേ്ഷാഭം, മറ്റൊരു കോണിലെ എഴു
ത്തുകാരന്റെ മനസ്‌സിനെ സ്പര്‍ശിക്കുകയും ഭാവനയെ ഉണര്‍ത്തുകയും ചെയ്തു എന്നതിന് ഉദാഹര
ണമാണ് ഹംസഗാനം.

കൃതികള്‍: ജെ.കെ.വി. കഥകള്‍, സഹാറായുടെ വിലാപം, ഹംസഗാനം.