ജോര്‍ജ്ജ് മാത്തന്‍ ജനിച്ചത് 1819 സെപ്തംബര്‍ 25 നാണ്. അച്ഛന്‍ പുത്തന്‍കാവില്‍ കിഴക്കെ
തലയ്ക്കല്‍ മാത്തന്‍ തരകന്‍. അമ്മ പുത്തന്‍കാവില്‍ പുത്തന്‍വീട്ടീല്‍ അന്നാമ്മ. ജോര്‍ജ്ജ് മാത്തന്‍
ജനിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. അതിനാല്‍ പിതൃസഹോദരനായ കിഴക്കേ
വീട്ടില്‍ കുര്യന്‍ കത്തനാര്‍ ആണ് രക്ഷാകര്‍ത്താവായത്. കുര്യന്‍ കത്തനാര്‍ ഓര്‍ത്തഡോക്‌സ്
സഭയിലെ വികാരിയായിരുന്നു. സഹോദരപുത്രനേയും പൗരോഹിത്യത്തിലേയ്ക്ക് ആനയിക്കുവാന്‍
ആഗ്രഹിച്ച കത്തനാര്‍ കുട്ടിയെ സുറിയാനി പഠിപ്പിച്ചു. അധികം കഴിയുംമുന്‍പ് ചേപ്പാട്ട് മാര്‍
ദിവാന്നാസ്യോസില്‍ നിന്ന് കാറോയാ എന്ന പ്രാഥമിക വൈദികപട്ടം നേടി. കോട്ടയം പഴയ
സെമിനാരിയില്‍ ചേര്‍ന്ന് ഇംഗ്‌ളീഷ്, ഗ്രീക്ക്, സംസ്‌കൃതം എന്നിവ പഠിച്ചു. അക്കാലത്ത് ബെയ്‌ലി,
ഫെന്‍, ബേകാര്‍ തുടങ്ങിയ വിദേശീയ മിഷണറിമാരുമായി പരിചയപെ്പട്ടു. 1837ല്‍ ഒരു
സുഹൃത്തിനൊപ്പം മദിരാശിയില്‍ ഉപരിപഠനത്തിന് പോയി. കോട്ടയത്തുനിന്നും അതീവ
കേ്‌ളശകരമായി, കാല്‍നട യാത്രയായിരുന്നു. മദിരാശിയില്‍ ബിഷപ്പ് കോറീസ് ഗ്രാമര്‍ സ്‌ക്കൂളില്‍
ചേര്‍ന്നു. അവിടെ ലാറ്റിന്‍ പഠിച്ചു. കൂടാതെ ഗണിതവും തത്ത്വശാസ്ത്രവും. മദിരാശി സര്‍ക്കാര്‍
നടത്തിയ ഒരു ഗണിതപരീക്ഷയില്‍ സ്തുത്യര്‍ഹമായി ജയിച്ചു. തല്‍ഫലമായി ഗവണ്‍മെന്റ്
ട്രാന്‍സേ്‌ളറ്റര്‍ എന്ന ഉദ്യോഗം ലഭിക്കുമായിരുന്നു. എന്നാല്‍ ജോലി സ്വീകരിച്ചില്‌ള. വൈദികവൃത്തിയില്‍
ആകൃഷ്ടനായിരുന്ന ജോര്‍ജ്ജ് മാത്തന്‍ 1844 ജൂണില്‍ പൂര്‍ണ്ണ വൈദികനായി. മാവേലിക്കരയില്‍
ആണ് വൈദികവൃത്തി തുടങ്ങിയത്. 1845ല്‍ മല്‌ളപ്പിള്ളി പന്നിക്കുഴി ഈപ്പന്‍ തരകന്റെ മകള്‍
മറിയാമ്മയെ വിവാഹം ചെയ്തു. തുടര്‍ന്ന് പതിനാറുകൊല്‌ളം മല്‌ളപ്പിള്ളിയില്‍ ജോലി ചെയ്തു.
അതിനാല്‍ ജോര്‍ജ്ജ് മാത്തന്‍ മല്‌ളപ്പിള്ളീലച്ചന്‍ എന്നറിയപെ്പട്ടിരുന്നു. 1860ല്‍ തുകലശേ്ശരി
ഇടവകയിലേയ്ക്ക് മാറി. 1869ല്‍ ഡൊമസ്റ്റിക് ചാപെ്‌ളയിന്‍ ആയി. തുടര്‍ന്ന് തലവടിയില്‍ ആംഗ്‌ളിക്കന്‍
ഇടവകയുടെ ഭരണച്ചുമതല വഹിച്ചു. 1862 മുതല്‍ രോഗബാധിതനായ ജോര്‍ജ്ജ്
മാത്തന്‍ 1870 മാര്‍ച്ച് 4 ന് മരിച്ചു.
    മതപരമായ ചില കൃതികളും വ്യാകരണങ്ങളും ആണ് ജോര്‍ജ്ജ് മാത്തന്റെ സംഭാവന.
മലയാഴ്മയുടെ വ്യാകരണം ആണ് പ്രധാന കൃതി. 1863ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി, അതിന്
ഏതാനും വര്‍ഷം മുന്‍പ് എഴുതിക്കഴിഞ്ഞിരുന്നു. മലയാളി എഴുതുന്ന ആദ്യത്തെ
മലയാളവ്യാകരണഗ്രന്ഥമാണിത്. അക്ഷരലകഷണം, പദലക്ഷണം എന്ന് രണ്ടു കാണ്ഡങ്ങളായി
ഗ്രന്ഥം തിരിച്ചിരിക്കുന്നു. ആദ്യത്തെ കാണ്ഡത്തില്‍ സംജ്ഞ, സന്ധി എന്നീ രണ്ടധ്യായങ്ങള്‍,
രണ്ടാം കാണ്ഡത്തില്‍ നാമം, വചനം, അവ്യയം എന്ന് മൂന്ന് ഭാഗങ്ങള്‍. സത്യസന്ധതയെപ്പറ്റിയുള്ള
ഒരു പ്രബന്ധമാണ് സത്യവാദഖേടം. ഇത് ഒരു ഗദ്യരചനാ മത്സരത്തില്‍ തിരഞ്ഞെടുക്കപെ്പട്ടതാണ്.
സര്‍ക്കാര്‍ ഈ പ്രബന്ധം പ്രസിദ്ധപെ്പടുത്തുവാന്‍ ആലോചിച്ചു എങ്കിലും അന്യമതവിശ്വാസങ്ങള്‍ക്ക്
യോജിക്കാനാവാത്ത ചില ആശയങ്ങള്‍ പ്രബന്ധത്തില്‍ ഉള്ളതിനാല്‍ പ്രസിദ്ധപെ്പടുത്തിയില്‌ള,
പ്രബന്ധ കര്‍ത്താവാണ് സ്വന്തം നിലയില്‍ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസത്തെപ്പറ്റി 1867 ല്‍
കൊല്‌ളത്തു നടത്തിയ പ്രഭാഷണമാണ് ബാലാഭ്യസനം. ബാലാഭ്യസനത്തിന്റെ അത്യന്തസാരം,
ഉത്തമമാതൃക, സത്തമഭാഷ എന്ന് മൂന്നു ഭാഗങ്ങള്‍ ഉണ്ട്. പ്രഭാഷണത്തിന് കോട്ടയത്തുനിന്നും
പുറപെ്പട്ടിരുന്ന വിദ്യാസംഗ്രഹത്തില്‍ ജോര്‍ജ്ജ് മാത്തന്‍ കുറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അവ
അധികവും സാഹിത്യേതര വിഷയങ്ങളാണ്. ഭൂമി ഉരുണ്ടതാകുന്നു, ആകാശത്തുള്ള ഗോളങ്ങള്‍, അന്തരീക്ഷം, സന്മാര്‍ഗേ്ഗാപദേശം, സാധാരണചികില്‍സാശാല, കൊഴുമുതലായ്മ, മരുമക്കത്തായത്തിന്റെ ദോഷം, മറുജന്മം തുടങ്ങിശാസ്ത്ര-സാമൂഹിക ശാസ്ത്രസംബന്ധിയായ വിഷയങ്ങളാണ് ഈ പ്രബന്ധങ്ങളില്‍.

കൃതികള്‍: മലയാഴ്മയുടെ വ്യാകരണം, ബാലാഭ്യസനം