ജോസഫ്. സി.എ.
ഗുരുവായൂരിനടുത്ത് പാടൂര്‍ എന്ന സ്ഥലത്ത് 1910 ഫെബ്രുവരി 17 നാണ് സി.എ. ജോസഫ് ജനിച്ചത്. അച്ഛന് ചാലയ്ക്കല്‍ അന്തോണി. അമ്മ ചിറ്റിലപ്പിള്ളി കുന്നത്തു മറിയം. പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. തൃശ്ശൂര്‍ സെന്റ് തോമസിലായിരുന്നു കോളേജ് പഠനം. ധനതത്ത്വശാസ്ത്രത്തില്‍ ബി.എ പാസായി, അദ്ദേഹം ഒരു വര്‍ഷം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ അധ്യാപകനായി. പിന്നീട്
മദിരാശി സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചു. 1965 ല്‍ സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍
ആര്.ടി.ഒ. ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ആനി. 1994 ജൂലൈ 3-ാ0
തീയതി ആണ് സി.എ. ജോസഫ് മരിച്ചത്.
ഏതാനും ചില നോവലുകള്‍ എഴുതിയിട്ടുണ്ട്, എങ്കിലും സി.എ. ജോസഫിന്റെ തട്ടകം
കവിതയായിരുന്നു. കാല്പനികതയുടെ മഹാമണ്ഡലത്തില്‍ ഉള്പെ്പടുന്നവയാണ് ജോസഫിന്റെ കവിതകള്‍ എന്ന് സാമാന്യമായി പറയാം.വികാരം, പദങ്ങളുടെ ചാരുത, സംഗീതം – എല്ളാം. ശാന്തരസത്തോടാണ് കവിതയ്ക്ക് കൂടുതല്അടുപ്പം. കവിതയുടെ മൗലികസ്വഭാവമായി ജോസഫ് കരുതിയത് ഗൗരവം ആണ്.
കൃതികള്‍: ഉദയത്തിലേയ്ക്ക്, സുമിത്രന്, അവസാനത്തെ പുലരി (ഖണ്ഡകാവ്യങ്ങള്‍), ഏകാകി,
ഒരു കട്ടിലിന്റെ ആത്മഗതം, പ്രതിജ്ഞ, കാവേരി, തേന്‍കനി (കവിതാ സമാഹാരങ്ങള്‍),
മാതൃസ്മരണ (വിലാപകാവ്യം).
Leave a Reply