മധ്യതിരുവിതാംകൂറില്‍ നിരണത്തു കണ്ടത്തില്‍ കുടുംബത്തിന്റെ ശാഖയായ തൈയില്‍ 1871
മെയ് 4ന് (കൊ.വ. 1047 മേടം 23) ആണ് മാമ്മന്‍ മാപ്പിള ജനിച്ചത്. അച്ഛന്‍ ഈപ്പന്‍
ചെറിയാന്‍. അമ്മ മറിയാമ്മ. പള്ളിച്ചിറ കൊച്ചൂഞ്ഞു വാദ്ധ്യാര്‍ നടത്തിയിരുന്ന കളരിയില്‍ ചേര്‍ന്ന്
നിലത്തെഴുത്തു പഠിച്ചു. തുടര്‍ന്ന് കൂറ്റൂരുള്ള പിതൃഗൃഹത്തില്‍ താമസിച്ച് തിരുവല്‌ളയിലെ ഇംഗ്‌ളീഷ്
സ്‌ക്കൂളില്‍ പഠനം തുടര്‍ന്നു. പിന്നീട് സി.എം.എസ്. ഹൈസ്‌ക്കൂളില്‍ ചേര്‍ന്ന് പഠിച്ച് മട്രിക്കുലേഷന്‍
ജയിച്ചു. തിരുവനന്തപുരം മഹാരാജാസില്‍ ഇന്റര്‍ മീഡിയറ്റിന് ആദ്യവര്‍ഷം പഠിച്ചു എങ്കിലും
പൂര്‍ത്തീകരിച്ചത് മദിരാശി ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ്.
അന്നത്തെ രീതി അനുസരിച്ച് 16-ാം വയസ്‌സില്‍ മാമ്മന്‍ മാപ്പിള വിവാഹിതനായി. ഭാര്യ മോടശേ്ശരില്‍ കുഞ്ഞാഞ്ഞുമ്മ. മദിരാശിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മാമ്മന്‍ മാപ്പിള 1900ല്‍ എം.ഡി. സെമിനാരി സ്‌ക്കൂളില്‍ അധ്യാപകനായി. 1901ല്‍ പ്രധാനാധ്യാപകന്റെ ചുമതല ഏറ്റെടുത്തു. 1908 വരെ അവിടെതുടര്‍ന്നു. ഇതിനിടയില്‍ മനോരമ പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1904ല്‍ മരിച്ചപേ്പാള്‍
പത്രത്തിന്റെ ചുമതലകൂടി മാമ്മന്‍ മാപ്പിളയ്ക്ക് വഹിക്കേണ്ടിവന്നു. മാമ്മന്‍ മാപ്പിളയും മനോരമ
സ്ഥാപകനായ വറുഗീസ് മാപ്പിളയുടെ മകന്‍ കെ.പി. ഈപ്പനും തമ്മില്‍ ചില അഭിപ്രായ
വ്യത്യാസങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് മനോരമയുടെ ഭരണം ചില മധ്യസ്ഥന്മാരെ അല്പകാലം
ഏല്പിച്ചു എങ്കിലും ഈപ്പന് ഒരു വലിയ സംഖ്യ നല്കി, മാമ്മന്‍മാപ്പിളതന്നെ മനോരമ
ഏറ്റെടുക്കുകയുണ്ടായി.
1928ല്‍ മാമ്മന്‍ മാപ്പിളയുടെ ഭരണകാലത്താണ് മനോരമ ദിനപ്പത്രമായത്.
പത്രപ്രവര്‍ത്തനരംഗത്തു മാത്രമല്‌ള അദ്ദേഹം ശ്രദ്ധിച്ചത്. ഒട്ടേറെ വ്യവസായ സംരംഭങ്ങളില്‍ അദ്ദേഹം
ഏര്‍പെ്പട്ടു വിജയിച്ചു. ട്രാവന്‍കൂര്‍ നാഷണല്‍ ബാങ്ക് (പിന്നീട് ക്വയ്‌ലോണ്‍ ബാങ്കുമായി യോജിപ്പിച്ച്
ട്രാവന്‍കൂര്‍ നാഷണല്‍ ആന്റ് ക്വയ്‌ലോണ്‍ ബാങ്ക് ആയി) ആലപ്പുഴ സി.പി.പി.കെ. കമ്പനി,
കുപ്പപ്പുറത്തെ നെല്‌ള ്- തെങ്ങ് കൃഷിയിടങ്ങള്‍, റബ്ബര്‍ തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍,
രാസവളനിര്‍മ്മാണം, മദിരാശി റബ്ബര്‍ ഫാക്ടറി – ഇവയെല്‌ളാം അദ്ദേഹം സമാരംഭിച്ച് വളര്‍ത്തിയ
വ്യവസായശൃംഖലയില്‍പെടുന്നു. ഒട്ടേറെ രാഷ്ട്രീയ സാമുദായിക പ്രശ്‌നങ്ങളിലും മാമ്മന്‍ മാപ്പിള
പങ്കുചേര്‍ന്നു. മലയാളി മെമ്മോറിയല്‍, വയ്ക്കം സത്യാഗ്രഹം, നിവര്‍ത്തനപ്രകേ്ഷാഭം,
സ്റ്റേറ്റുകോണ്‍ഗ്രസ്‌സ് പ്രകേ്ഷാഭം, മലങ്കരസഭയുടെ തര്‍ക്കങ്ങള്‍ ഇവയിലെല്‌ളാം അദ്ദേഹം സജീവമായി
പങ്കുകൊണ്ടിട്ടുണ്ട്. സി.പി. രാമസ്വാമി അയ്യരും ആയുണ്ടായ അഭിപ്രായഭിന്നതകള്‍
മാമ്മന്‍ മാപ്പിളയെ വല്‌ളാതെ ഉലച്ചു. നാഷണല്‍ ക്വയ്‌ലോണ്‍ ബാങ്ക് പൊളിക്കുന്നതിലും
മനോരമയുടെ പ്രസിദ്ധീകരണം തടയുന്നതിലും സി.പി. ചരടുകള്‍ വലിച്ചു. സാമ്പത്തികകുറ്റം ചുമത്തി മാമ്മന്‍ മാപ്പിളയെ അറസ്റ്റുചെയ്തു ശിക്ഷിച്ച് ജയിലിലടക്കുക പോലും ഉണ്ടായി. 1941ല്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തുവന്നഅദ്ദേഹം അഞ്ചുകൊല്‌ളം മദിരാശിയില്‍ താമസിച്ചു. 1947 നവംബര്‍ 29 ന് മനോരമ പുനരാരംഭിച്ചു.
അദ്ദേഹത്തിന്റെ മകന്‍ കെ.എം. ചെറിയാനാണ് ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചത്. മാമ്മന്‍
മാപ്പിള പല തവണ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിട്ടുണ്ട്. 1916ലും, 1928ലും
നിയമനിര്‍മ്മാണസഭാംഗമായിരുന്നു. കോട്ടയത്ത് ദേവലോകം അരമന സ്ഥാപിക്കുന്ന കാര്യത്തിലും
പങ്കുണ്ടായിരുന്നു അദ്ദേഹത്തിന.് മാമ്മന്‍ മാപ്പിളയുടെ ധീരനേതൃത്വത്തെ മനോരമ വജ്രജൂബിലി
ആഘോഷിച്ച 1951ല്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു. 1953 ഡിസംബര്‍ 31 ന് മാമ്മന്‍
മാപ്പിള മരിച്ചു.
തന്റെ പത്രത്തിലൂടെ മലയാളസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹം
ആ മണ്ഡലത്തില്‍ ജാതിമതചിന്തകള്‍ കടന്നുകൂടരുത് എന്ന കാര്യത്തില്‍ ശാഠ്യം പിടിച്ചിരുന്നു.
ശരിക്കും കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ പാരമ്പര്യം പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
രാഷ്ട്രീയ സാമൂഹിക വ്യാവസായിക കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നതുകൊണ്ടാവാം ഒരു മുഴുവന്‍
സമയ സാഹിത്യപ്രവര്‍ത്തകനാകുവാന്‍ മാമ്മന്‍ മാപ്പിളയ്ക്കു സാധിച്ചില്‌ള. എന്നാല്‍ അദ്ദേഹം
വിവിധ ഘട്ടങ്ങളില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ തന്നെ പത്രപ്രവര്‍ത്തനരംഗത്ത് മുതല്‍ക്കൂട്ടാണ്.
അദ്ദേഹത്തിന്റെ സാഹിത്യസംഭാവനയില്‍ പ്രധാനം വിവര്‍ത്തനങ്ങളാണ്. സ്‌കോട്ടിന്റെ
ഐവാന്‍ഹോ എന്ന നോവലിന്റെ ഒരു സംഗൃഹീതപരിഭാഷ, ബേക്കന്റെ ഉപന്യാസങ്ങളുടെ
പരിഭാഷ എന്നിവ ആ കൂട്ടത്തില്‍ പെടുന്നു. സരസ്വതി എന്നൊരു നോവലും അദ്ദേഹം എഴുതി.
അദ്ദേഹം ഒരു ഇന്ത്യാചരിത്രവും മൂലം തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ജീവചരിത്രവും
എഴുതിയിട്ടുണ്ട്. ഏതാനും ഉപന്യാസങ്ങള്‍ ചേര്‍ന്ന ഒരു സമാഹാരം ഗദ്യരത്‌നമാല എന്ന പേരില്‍
അദ്ദേഹം പ്രസാധനം ചെയ്തിട്ടും ഉണ്ട്.

കൃതികള്‍: മുഖപ്രസംഗങ്ങള്‍, ഐവാന്‍ഹോ(പരിഭാഷ), സരസ്വതി(നോവല്‍), ഇന്ത്യാചരിത്രം, ഗദ്യരത്‌നമാല