പത്മനാഭപിള്ള കൈനിക്കര
ചങ്ങനാശേരി പെരുന്നയില്‍ കൈനിക്കര വീട്ടില്‍ 1898 ഒക്ടോബര്‍ 10 ന് ജനിച്ചു. അച്ഛന്
എന്‍. കുമാരപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തുതന്നെ. പിന്നീട്
കുംഭകോണം, തിരുവനന്തപുരം എന്നിവിടങ്ങളിലും പഠിച്ചു. 1922ല്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനെഎന്.എസ്.എസ്സില്‍ അധ്യാപകനായി. 1927ല്‍ ഹെഡ്മാസ്റ്റര് ആയും, 1935-'42ല്‍ എന്‍.എസ്.എസ്സ.്സ്കൂളുകളുടെ ഇന്‍സ്പെക്ടര്‍, ജനറല്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1942ല്‍,44-ാ0 വയസ്സിലാണ് സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചത്. വിവിധ തസ്തികകളില്പ്രശസ്തസേവനം ഈ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ നടത്തി. സഹകരണസ്പെഷ്യല് ഓഫീസര്‍,വിദ്യാഭ്യാസ പുനര്നിര്ണ്ണയകമ്മിറ്റി സെക്രട്ടറി, വിദ്യാഭ്യാസ പുരോഗതിക്കുള്ള സ്പെഷ്യല്‍ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി, പ്രകേഷപണ വകുപ്പു ഡിറക്ടര്‍, പബ്ളിക് സര്വ്വീസ്കമ്മീഷണര്, പേ കമ്മീഷന് ചെയര്‍മ്മാന്‍, തിരുകൊച്ചി സര്‍വ്വീസ് സംയോജനകമ്മിറ്റി ചെയര്‍മ്മാന്‍,വന നിര്‍മ്മാണ ബോര്‍ഡു സെക്രട്ടറി, ഭക്ഷ്യ വകുപ്പു സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1933-'42ല്‍ തിരുവിതാംകൂര്‍ ലജിസേ്ളറ്റീവ് അസംബ്ളി അംഗം ആയിരുന്ന പത്നാഭപ്പിള്ള 1951ല്‍
ജോലി രാജിവച്ച്, മാവേലിക്കര-കൊല്ളം നിയോജകമണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്കു
മത്സരിച്ചു തോറ്റു. രണ്ടുവര്‍ഷക്കാലം (1954-'56) മലയാളരാജ്യത്തിന്റെയും, നാലു വര്‍ഷം (1957-'61)കൗമുദിയുടേയും പത്രാധിപര്‍ ആയിരുന്നു. രാഷ്ട്രീയ നിരീക്ഷകന് എന്ന തുലികാനാമത്തില്അദ്ദേഹം കുറെ ലേഖനങ്ങള്‍ എഴുതി. വിളക്കത്തുവച്ച കൊലവാള്‍ എന്ന ലേഖനം ധര്മ്മദേവ്എന്ന പേരിലാണ് മലയാളരാജ്യത്തില്‍ വന്നത്. ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ് ഈ ലേഖനം.സര്‍വ്വീസ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പത്നിപി. ചെല്ളമ്മ ആയിരുന്നു. കൈനിക്കര പത്നാഭപ്പിളള 1976 ജനുവരി 30 ന് മരിച്ചു.
പ്രഭാഷകന്‍, കൃത്യനിഷ്ഠയുള്ള ഭരണാധികാരി, നടന്, അധ്യാപകന്, നോവലിസ്റ്റ്,
നാടകകൃത്ത് എന്നീ നിലകളില്‍ തിളക്കമേറിയതാണ് പത്മനാഭപ്പിള്ളയുടെ വ്യക്തിത്വം.
അദ്ദേഹത്തിന്റെ രചനകള്‍ പ്രധാനപെ്പട്ടവ എല്ളാം തന്നെ അസാധാരണവ്യക്തികളെ
കേന്ദ്രീകരിച്ചുള്ളവയാണ്. ആറു നാടകങ്ങളാണ് പത്മനാഭപ്പിള്ള രചിച്ചിട്ടുള്ളത്. വേലുത്തമ്പിദളവ,
കാല്‍വരിയിലെ കല്പപാദപം, അഗ്നിപഞ്ജരം, യവനിക, വിധിമണ്ഡപം, സ്വാതിതിരുനാള്‍.
ഇവയില്‍ കാല്‍വരിയിലെ കല്പപാദപം യേശുവിന്റെ കഥയാണ്. തുടക്കത്തില്‍ മതസംഘടനകളില്‍നിന്നും അല്പം എതിര്പ്പുനേരിട്ട ഈ നാടകം പിന്നീട് തിരുവിതാംകൂറില്‍ എല്ളായിടത്തുംഅഭിനയിക്കപെ്പട്ട ജനപ്രീതി നേടിയ നാടകമായിത്തീര്‍ന്നു. ഈ നാടകങ്ങളിലെല്ളാംകേന്ദ്രകഥാപാത്രത്തിന്റെ അസാമാന്യതയ്ക്കു നേരെ ഒരു വീരാരാധനാ മനോഭാവം നാടകകൃത്ത്പാലിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്റെ ഈ മാനസിക ഘടന കൊണ്ടാവാം, അദ്ദേഹം സി.വി. കൃതികളുടെആരാധകനും, സി.വി. കഥാപാത്രങ്ങളെ നാടകരംഗത്ത് അവതരിപ്പിക്കുന്നതില്‍ വിദഗ്ദ്ധനുംആയത്. കാല്‍വരിയിലെ കല്പപാദപത്തിലെ ക്രിസ്തു, വേലുത്തമ്പിയിലെ കുഞ്ചുനീലന്പിള്ള,സീതാനിര്വ്വാസത്തിലെ രാമന്, മാര്‍ത്താണ്ഡവര്‍മ്മയിലെ പപ്പുത്തമ്പി, ഷേക്സ്പിയര്നാടകങ്ങളായ ഹാംലറ്റ്, ജൂലിയസ് സീസര്‍ എന്നിവയിലെ ഹാംലറ്റ്, മാര്‍ക്ക് ആന്റണി എന്നീകഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിച്ച്, പത്മനാഭപ്പിള്ള തന്റെ അസാധാരണമായ അഭിനയപാടവംതെളിയിച്ചിട്ടുണ്ട്. പലപേ്പാഴായി അദ്ദേഹം എഴുതിയ ഏകാങ്കങ്ങള്‍ ചന്ദ്രകാന്തം, വളരുന്ന ചക്രവാളം
എന്നീ രണ്ടു പുസ്തകങ്ങളായി സമാഹരിച്ചിട്ടുണ്ട്. അഞ്ചുനോവലുകള്‍ ആണ് അദ്ദേഹം
എഴുതിയിട്ടുള്ളത്. ഒഴുക്കുകള്‍, മകന്റെ അമ്മ, മേഘവും മിന്നലും, പിരിച്ചു നടീല്‍, കാടിന്റെ
മറവില്‍. 'ചെറുകഥകള്‍', 'നിങ്ങള്‍ അറിയും' എന്ന് രണ്ടു കഥാസമാഹാരങ്ങളും ഉണ്ട്. രാഷ്ട്രീയ
സാമൂഹിക പ്രശ്നങ്ങളെ ആധാരമാക്കി പത്മനാഭപ്പിള്ള എഴുതിയ കൃതികളാണ് ഏഴുതിരിവിളക്ക്,കേരളത്തിന്റെ നാലമ്പലത്തില്‍, കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ എന്നിവ. ഇതില്അവസാനത്തേതിന് ഇംഗ്ളീഷില്‍ പരിഭാഷയും ഉണ്ട്. വിധിമണ്ഡപം എന്ന നാടകത്തിന് കല്യാണികൃഷ്ണമേനോന് പുരസ്ക്കാരവും (1955), സ്വാതിതിരുനാളിന് (1966) കേരള സാഹിത്യ അക്കാദമിപുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
കൃതികള്‍: വേലുത്തമ്പിദളവ,കാല്‍വരിയിലെ കല്പപാദപം, അഗ്നിപഞ്ജരം, യവനിക, വിധിമണ്ഡപം, സ്വാതിതിരുനാള്‍ (നാടകങ്ങള്‍),ഒഴുക്കുകള്‍, മകന്റെ അമ്മ, മേഘവും മിന്നലും, പിരിച്ചു നടീല്‍, കാടിന്റെ
മറവില്‍ (നോവലുകള്‍), ഏഴുതിരിവിളക്ക്, കേരളത്തിന്റെ നാലമ്പലത്തില്‍, കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍.
Leave a Reply