കല്യാണിയമ്മ ബി.
കല്ള്യാണി അമ്മ ജനിച്ചത് തിരുവനന്തപുരത്ത് കുതിരവട്ടത്ത് കുഴിവിളാകത്താണ് – 1884
ഫെബ്രുവരി 22ന് (കൊ.വ. 1059 കുംഭം 11). അച്ഛന് സുബ്ബരായന്‍ പോറ്റി. അമ്മ ഭഗവതി അമ്മ.
വീടിനടുത്തുതന്നെ പ്രാഥമികവിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് തിരുവനന്തപുരത്തെ ഫോര്‍ട്ട്
ഹൈസ്ക്കൂളില്‍ പഠിച്ച് 1902ല്‍ മെട്രിക്കുലേഷന്‍ പാസ്സായി. ഇന്റര്‍മീഡിയറ്റിന് തിരുവനന്തപുരം
വിമന്‍സ് കോളേജില്‍ പഠിച്ചു. ഇന്ററിനു പഠിക്കുമ്പോഴാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ
വിവാഹം ചെയ്തത്. 1905 മുതല്‍ അധ്യാപികയായി. 1907ല്‍ പ്രൈവറ്റായി ബി.എ. പരീക്ഷ എഴുതി
എങ്കിലും എല്ളാ വിഷയങ്ങളിലും ജയിച്ച് ബിരുദം നേടിയത് 1913 ലാണ്. 1918ല്‍ കണ്ണൂര്‍
താമസിക്കുമ്പോഴാണ് എല്‍.ടി. പാസായത്. വിവാഹശേഷം അല്പകാലം അവര്‍
സ്വദേശാഭിമാനിയോടൊപ്പം വക്കത്തു താമസിച്ചു. എന്നാല്‍ പത്രത്തിന്റെ പ്രസിദ്ധീകരണം
തിരുവനന്തപുരത്തേയ്ക്കു മാറ്റിയപേ്പാള്‍ അവര്‍ താമസം തിരുവനന്തപുരത്താക്കി.
1910 സെപ്തംബര്‍ 28 നാണ് സ്വദേശാഭിമാനിയെ നാടുകടത്തിയത്. സെപ്തംബര്‍ 30ന് കല്ള്യാണിയമ്മ
തിരുനെല്‍വേലിയില്‍ എത്തി, സ്വദേശാഭിമാനിയെ കണ്ട് മടങ്ങിവന്നു. രണ്ടാഴ്ചക്കുശേഷം അവര്‍
അദ്ദേഹത്തോടൊപ്പം ജീവിക്കാനായി മദിരാശിയില്‍ എത്തി. പെരിമെട്ടിനടുത്ത് ഒരു ചെറിയ
വാടകവീട്ടില്‍ രണ്ടു മക്കളോടൊപ്പം വളരെ കഷ്ടപെ്പട്ടാണ് അവര്‍ ജീവിച്ചത്. തുടര്‍ന്നങ്ങോട്ടുള്ള
ജീവിതം അല്ളല് നിറഞ്ഞതായിരുന്നു. 1911ല്‍ പാലക്കാട്ടു വന്നു, പിന്നെ കോഴിക്കോട്ടും, കോട്ടക്കലും
വീണ്ടും മദിരാശിയിലും എത്തി. മദിരാശിയില്‍ അവര്‍ ജസ്റ്റിസ് ശങ്കരന്‍നായരുടെ
പെണ്‍കുട്ടികളുടെ ട്യൂഷന് അധ്യാപികയായി. 1912ല്‍ വീണ്ടും പാലക്കാട്ടെത്തി. തരവത്തു
അമ്മാളുവമ്മയുടെ സംരകഷണയിലാണ് വളരെ നാള് ആ കുടുംബം കഴിഞ്ഞത്. 1913ല്‍ അല്പനാള്
കൂനൂരില്‍ താമസിച്ചു. 1914ല്‍ കോയമ്പത്തൂരില്‍ ഏതാനും മാസം കഴിച്ചുകൂട്ടി. 1914ല്‍ വീണ്ടും
പാലക്കാട്ടെത്തി. 1915ല്‍ ബ്രിട്ടീഷ് സര്‍വ്വീസില്‍ ഉദ്യോഗം കിട്ടി. കണ്ണൂരിലെ ഗവണ്മെന്റ് സെക്കന്ററി
ഗേള്‍സ് സ്ക്കൂളില്‍ ജോലി സ്വീകരിച്ച് അവര്‍ കണ്ണൂരില്‍ താമസം തുടങ്ങി. ഏഴു വര്‍ഷം അവിടെ
ജോലിചെയ്തു. അക്കാലത്ത് ആണ് (1916 മാര്‍ച്ച് 28 ന്) സ്വദേശാഭിമാനി അന്തരിച്ചത്.
1922-1932 കാലത്ത് അവര്‍ മംഗലാപുരം ട്രെയ്നിംഗ് സ്ക്കൂളില്‍ അധ്യാപികയായി. 1932ല്‍ വീണ്ടും കണ്ണൂരില്‍ സ്ക്കൂള് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ആയി. 1939ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. പിന്നീട് മകള്‍
ഗോമതിയോടൊപ്പം കോഴിക്കോട്ടായിരുന്നു താമസം. 1919ല്‍ കൊച്ചി രാജാവ് അവര്‍ക്ക്
സാഹിത്യസഖി ബിരുദം സമ്മാനിച്ചെങ്കിലും അത് സ്വീകരിച്ചില്ള. 1959 ഒക്ടോബര്‍ 9ന് മരിച്ചു.
1904ല്‍ അവര്‍ ഒരു കഥ തര്‍ജ്ജമ ചെയ്ത് രസികരഞ്ജിനിയില്‍ പ്രസിദ്ധപെ്പടുത്തി. ലളിത
എന്ന ആ കഥ സ്വദേശാഭിമാനി കണ്ടു. അദ്ദേഹം ഒരു അഭിനന്ദനക്കത്തയക്കുന്നതുമുതലാണ്
അവര്‍ തമ്മില്‍ പരിചയപെ്പടുന്നതും പിന്നീടത് വിവാഹത്തില്‍ കലാശിക്കുന്നതും. അധികം
കൃതികളൊന്നും കല്ള്യാണിയമ്മ എഴുതിയിട്ടില്ള. താമരശേ്ശരി അഥവാ അമ്മുവിന്റെ ഭാഗ്യം, വീട്ടിലും
പുറത്തും, കര്‍മ്മഫലം, മഹതികള്‍ ഒന്നാം ഭാഗം, ആരോഗ്യരക്ഷയും ഗൃഹഭരണവും,
വ്യാഴവട്ടസ്മരണകള്‍ എന്നിവയാണ് അവരുടെ കൃതികള്‍. താമരശേ്ശരി അഥവാ അമ്മുവിന്റെ ഭാഗ്യം
ഒരു ഇംഗ്ളീഷ് കഥയെ ഉപജീവിച്ച് എഴുതിയതാണ്. ആ കൃതിയുടെ ഇതിവൃത്തത്തെ
കേരളീയാന്തരീകഷത്തിലേയ്ക്ക് പറിച്ചു നടുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. ടാഗോര്‍കൃതിയുടെ
പരിഭാഷയാണ് വീട്ടിലും പുറത്തും. മോഡേണ്‍ റിവ്യൂവില്‍ പ്രസിദ്ധപെ്പടുത്തിയിരുന്ന ആ കൃതി
ടാഗോര്‍ പിന്നീട് പുസ്തകരൂപത്തിലാക്കിയപേ്പാള് ചില മാറ്റങ്ങള്‍ വരുത്തി. എന്നാല്‍
കല്ള്യാണിയമ്മയുടെ പരിഭാഷ മോഡേണ്‍ റിവ്യൂവിലെ പാഠത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
വ്യാഴവട്ടസ്മരണകളാണ് അവരുടെ ഏറ്റവും മികച്ച രചന. സ്വദേശാഭിമാനിയോടൊപ്പം പങ്കിട്ട
വര്‍ഷങ്ങളിലെ ആഹ്ളാദവും ദുഃഖവും ഹൃദയസ്പൃക്കായ മട്ടില്‍ അതില്‍ ആവിഷ്ക്കരിക്ക
പെ്പട്ടിരിക്കുന്നു.
കൃതികള്‍: താമരശേ്ശരി അഥവാ അമ്മുവിന്റെ ഭാഗ്യം, കര്‍മ്മഫലം, മഹതികള്‍ ഒന്നാം ഭാഗം, ആരോഗ്യരക്ഷയും ഗൃഹഭരണവും, വ്യാഴവട്ടസ്മരണകള്‍
Leave a Reply Cancel reply