നീലകണ്ഠപ്പിള്ള കാരൂര്‍
കാരൂര്‍ നീലകണ്ഠപ്പിള്ള ജനിച്ചത് 1898 ഫെബ്രുവരി 22 ന് ഏറ്റുമാനൂരിലാണ്. അച്ഛന്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പാലമ്പടത്തില്‍ നീലകണ്ഠപ്പിള്ള.
അമ്മ കാരൂര്‍ കുഞ്ഞീലിയമ്മ. വീട്ടില്‍വച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം, വെച്ചൂര്‍
സ്‌ക്കൂളില്‍ പഠിച്ചു. മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നു. എന്നാല്‍ ഏഴാം ക്‌ളാസുവരെ പഠിക്കാനേ
അവസരം കിട്ടിയുള്ളൂ. കടപ്പൂര്‍ എന്ന സ്ഥലത്തെ പള്ളി സ്‌ക്കൂളില്‍ അധ്യാപകനായി ജോലി
തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് അതുപേക്ഷിച്ചു. ഗവണ്‍മെന്റ് സ്‌ക്കൂളില്‍ അധ്യാപകനായപേ്പാള്‍
ആദ്യനിയമനം പോത്താനിക്കാട്ടായിരുന്നു. ഏറ്റുമാനൂര്‍, കാണക്കാരി, വെമ്പളി,
പേരൂര്‍ എന്നിവിടങ്ങളിലും ജോലി നോക്കി. പ്രൈവറ്റായി പരീക്ഷ എഴുതി 1913ല്‍ ഒന്‍പതാം
ക്‌ളാസും, തുടര്‍ന്ന് അതേവിധം അധ്യാപകപരിശീലന പരീക്ഷയും ജയിച്ചു. 1920ല്‍ അധ്യാപക
മഹാസഭയുടെ പ്രവര്‍ത്തകനായി കാരൂര്‍; 1922ല്‍ സെക്രട്ടറിയും. മഹാസഭ അവകാശങ്ങള്‍
അംഗീകരിക്കുന്നതിന് പണിമുടക്കു നടത്തണം എന്ന പ്രമേയം ചര്‍ച്ചചെയ്തു. പ്രമേയം
പരാജയപെ്പട്ടു എങ്കിലും മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ സര്‍ക്കാര്‍ സസ്‌പെന്റ്
ചെയ്തു. കാരൂരിനെ പിരിച്ചുവിട്ടു. ഏറ്റുമാനൂര്‍ കേ്ഷത്രസന്നിധിയില്‍, ഒരു ശങ്കരപ്പിള്ള
നടത്തിയിരുന്ന വൈദ്യശാലയുടെ ചുമതല കാരൂര്‍ ഏറ്റു. അക്കാലത്ത് കുറച്ച് വൈദ്യം പഠിക്കുകയും
ഉണ്ടായി.
യുവജന പരസ്പരസഹായസംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ആണ് കാരൂര്‍
സഹകരണരംഗത്തെത്തുന്നത്. ഇതിനിടെ ചിലരുടെ സ്വാധീനഫലമായി കാരൂരിനെ സര്‍ക്കാര്‍
തിരിച്ചെടുത്തു. അതുവരെ വിട്ടുനിന്ന കാലം സസ്‌പെന്‍ഷനായി പരിഗണിച്ച്, അദ്ദേഹത്തെ
നാമക്കുഴി സ്‌ക്കൂളില്‍ നിയമിച്ചു. കുറച്ചുകാലത്തെ സേവനത്തിനുശേഷം അവധി എടുത്ത് കാരൂര്‍
കോട്ടയം സഹകരണയൂണിയന്‍ സെക്രട്ടറി ആയി. തുടര്‍ന്ന് എം.എന്‍. നായര്‍ കമ്പനിയില്‍
കയറുല്പന്ന വിപണനത്തില്‍ ഏര്‍പെ്പട്ടു. താമസം പന്മനയില്‍. ഇക്കാലത്ത് – 1930 – കാരാപുഴ
കിഴക്കേമഠത്തില്‍ ഭവാനിയമ്മയെ വിവാഹം ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന്
കയര്‍ വ്യാപാരം തകര്‍ന്നപേ്പാള്‍ കാരൂര്‍ തഴവാ ആദിത്യവിലാസം സ്‌ക്കൂളിലേയ്ക്ക് മടങ്ങി. കോട്ടയം
ട്രെയ്‌നിംഗ്‌സക്കൂളിനോടു ചേര്‍ന്ന മിഡില്‍ സ്‌ക്കൂളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1943-'44
കാലത്ത് മൂന്നാറില്‍ പോയി, ഏലം കൃഷിയില്‍ ഒരു കൈ നോക്കി. രോഗബാധിതനായി തിരികെ
പോരേണ്ടിവന്നു. എന്‍.എസ്.എസിന്റെ പ്രവര്‍ത്തകനായിരുന്നു കാരൂര്‍. ഇടക്കാലത്ത് വിശ്വഭാരതി
എന്ന പേരില്‍ ഒരു അച്ചുകൂടം നടത്തിനോക്കി. പെന്‍ഷന്‍ പറ്റുന്നതിനു മുന്‍പ് ഇടപ്പള്ളി
സ്‌ക്കൂളിലേയ്ക്ക് കാരൂരിന് സ്ഥലം മാറ്റം കിട്ടി. എന്നാല്‍ അവധിയില്‍ പ്രവേശിച്ച അദ്ദേഹം പുതിയ
സ്ഥലത്ത് ജോലിക്കു ചേര്‍ന്നില്‌ള. അവധി തീരുംമുന്‍പ് 1953ല്‍ ഔദ്യോഗികജീവിതം അവസാനിച്ചു.
1940 ആരംഭത്തില്‍ത്തന്നെ സാഹിത്യകാരന്മാരുടെ സഹകരണസംഘം എന്ന ആശയം കാരൂരിനു
ണ്ടായിരുന്നു. 1945 ഏപ്രില്‍ 30 ന് എം.പി. പോള്‍, അഡ്വ. ഗോവിന്ദന്‍ നായര്‍ തുടങ്ങി ചിലരുടെ
സഹകരണത്തോടെ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം രജിസ്റ്റര്‍ ചെയ്തു. പന്ത്രണ്ടു
സ്ഥാപകാംഗങ്ങളും നൂറ്റിഇരുപതു രൂപ മൂലധനവും ആയി ആരംഭിച്ച ആ സംഘമാണ് കാരൂരിന്റെ
ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാദ്വാനത്തിന്റെയും ഫലമായി ലോകപ്രസിദ്ധമായത്. ഇരുപതു
വര്‍ഷം അദ്ദേഹം എസ്.പി.സി.എസ്‌സിന്റെ സെക്രട്ടറിയായിരുന്നു. 1965ല്‍ സെക്രട്ടറി സ്ഥാനത്തു
നിന്നും വിരമിച്ചു. 1975 സെപ്റ്റംബര്‍ 30 ന് മരിച്ചു.
സാമാന്യം പരപ്പാര്‍ന്നതാണ് കാരൂരിന്റെ കഥാപ്രപഞ്ചം. ഇരുപത്തിരണ്ടു കഥാസമാഹാരങ്ങള്‍,
മൂന്നു നോവലുകള്‍, ഒന്‍പതു ബാലസാഹിത്യകൃതികള്‍. കുറച്ചു വൈകിയാണ്, മുപ്പത്തിനാലാം
വയസ്‌സിലാണ് അദ്ദേഹം കഥാരചന ആരംഭിച്ചത്. അതിനുമുന്‍പ്, കൊല്‌ളത്തുനിന്നും പുറപെ്പട്ടിരുന്ന
'ശ്രീവാഴുംകോട'് വാരികയില്‍ ഒരു വര്‍ഷം 'കണ്ടതും കേട്ടതും' എന്ന പംക്തി കൈകാര്യം
ചെയ്തിരുന്നു. അഞ്ചു കടലാസ്, രാജകുമാരിയും ഭൂതവും, ആനക്കാരന്‍, സമ്മാനം എന്നിവയാണ്
പ്രധാന ബാലസാഹിത്യകൃതികള്‍. ഇവയില്‍ ആനക്കാരനും മോതിരത്തിനും അക്കാദമിയുടെ
സമ്മാനം കിട്ടി. കഥകളെഴുതി പ്രശസ്തനായ ശേഷം അറുപതുകളുടെ മധ്യത്തിലാണ് കാരൂര്‍
നോവലുകളെഴുതിത്തുടങ്ങിയത്. ഗൗരി, ഹരി, പഞ്ഞിയും തുണിയും ഇവയാണ് നോവലുകള്‍.
കാരൂര്‍ കഥ എഴുതുകയല്‌ള കഥ പറയുകയാണ്. അനാര്‍ഭാടമായി, അതീവ സ്വാഭാവികമായി,
അനുകമ്പയുടെ ആര്‍ദ്രസ്പര്‍ശത്താല്‍ തിളങ്ങുന്ന നര്‍മ്മബോധത്തോടെ അദ്ദേഹം കഥ പറയുന്നു.
മീന്‍കാരി, സ്മാരകം, തൂപ്പുകാരി, ആസ്‌ട്രോളജര്‍, മേല്‍വിലാസം, മരപ്പാവകള്‍ കഥാകൗതുകം,
പിശാചിന്റെ കുപ്പായം തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍. നാട്ടിന്‍പുറത്തെ ശരാശരി
മനുഷ്യരുടെ സാധാരണ ചിത്രങ്ങളാണ്, തൊട്ടതൊക്കെ പൊന്നാക്കിയ കാരൂര്‍ അവതരിപ്പിക്കുന്നത്.
പഴയ ഗ്രാന്റ് സ്‌ക്കൂള്‍ അധ്യാപകരുടെ ചിത്രം വരച്ചുവച്ച കാരൂരിന്റെ വാധ്യാര്‍കഥകള്‍
ശ്രദ്ധേയങ്ങളാണ്.
കൃതികള്‍: ഗൗരി, ഹരി, പഞ്ഞിയും തുണി (നോവലുകള്‍), മീന്‍കാരി, സ്മാരകം, തൂപ്പുകാരി, ആസ്‌ട്രോളജര്‍, മേല്‍വിലാസം, മരപ്പാവകള്‍ കഥാകൗതുകം,പിശാചിന്റെ കുപ്പായം (കഥാസമാഹാരങ്ങള്‍). അഞ്ചു കടലാസ്, രാജകുമാരിയും ഭൂതവും, ആനക്കാരന്‍, സമ്മാനം (ബാലസാഹിത്യകൃതികള്‍).
Leave a Reply