കൊട്ടാരക്കര തമ്പുരാന്
 ജ : ക്രിസ്തുവര്‍ഷം 1653…-1694 നുമിടയ്ക്ക്. കഥകളി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി ഗണിക്കപെ്പടുന്നു. കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരിയായിരുന്നു. വീരകേരളവര്‍മ എന്നായിരുന്നു പേര്.രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് അദ്ദേഹം നിര്‍മിച്ച രാമനാട്ടമാണ് പില്ക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിര്‍മിച്ചതറിഞ്ഞ്, കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദന് തെക്കുള്ളവര്‍ക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു അതു നിരസിച്ചെന്നും, ഇതില്‍ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാന്‍ രാമനാട്ടം നിര്‍മിച്ചതെന്നും ഐതിഹ്യം ഉണ്ട്.
  കൃഷ്ണനാട്ടത്തിന്റെ മാതൃകയില്‍ രാമനാട്ടം നിര്‍മ്മിച്ചു എന്ന് ഐതിഹ്യം.
 കൃതികള്‍: പുത്രകാമേഷ്ടി, സീതാസ്വയംവരം, തോരണ യുദ്ധം, ഖരവധം, ബാലിവധം, സേതുബന്ധനം, വിച്ഛിന്നാഭിഷേകം തുടങ്ങി 8 ആട്ടക്കഥകള്‍.

Leave a Reply