കുഞ്ഞുണ്ണിനമ്പീശന്‍ ചെറുളിയില്‍
പണ്ഡിതനായ കവിയായിരുന്നു ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍.
1899 ഒക്ടോബര്‍ 23-ാം തീയതി (കൊ.വ. 1075 തുലാം 8-ാം തീയതി മകയിരം നകഷത്രം) ആയിരു
ന്നു ജനിച്ചത്. ജനനസ്ഥലം തിരുവേഗപ്പുറം. അച്ഛന് പി. വാസുദേവന്‍ നമ്പീശന്. അമ്മ പാപ്പി ബ്രാഹ്മണിയ
മ്മ. പാരമ്പര്യവഴിയ്ക്ക് തിരുവേഗപ്പുറം കേ്ഷത്രത്തിലെ മാലകഴകക്കാരാണ് നമ്പീശന്റെ കുടും
ബക്കാര്. വളരെ ദരിദ്രമായ ചുറ്റുപാടുകളിലാണ് നമ്പീശന് വളര്‍ന്നത്. ആദ്യഗുരു അച്ഛന് തന്നെ.
നിലത്തെഴുത്തും, ശ്രീരാമോദന്തവും പഠിച്ചു. പിന്നീട് ചെറുകാട് കൃഷ്ണപ്പിഷാര
ടിയുടെ ശിഷ്യനായി, സംസ്കൃതത്തിലെ കാവ്യപഠനം തുടങ്ങി എങ്കിലും പിഷാരടി സ്ഥലം വിട്ട
തോടെ പഠിപ്പ് അവസാനിച്ചു. നാട്ടിലെ പ്രൈമറി സ്കൂളില്‍ മൂന്നാം ക്ളാസ്സ് പഠിച്ചു. ചിറമണ്ണില്‍ നാരായണന് നമ്പീശന്റെ അടുത്ത് ശ്രീകൃഷ്ണവിലാസം രണ്ടുസര്ഗ്ഗവും, രഘുവംശത്തിലെ ഏതാനും സര്‍ഗ്ഗങ്ങളും പഠിച്ചു.
പതിന്നാലാം വയസ്സില്‍ നമ്പീശന്റെ സമാവര്‍ത്തനം നടന്നു. തുടര്‍ന്ന് പട്ടാമ്പി സംസ്കൃതകോളേജില്ചേര്ന്നു. പുന്നശേ്ശരിനമ്പി, കെ.വി.എം., സി.എസ്. നായര്‍ തുടങ്ങിയവരുടെ കീഴില്‍ സംസ്കൃത
ത്തിലെ ഉപരിഗ്രന്ഥങ്ങള്‍ നിഷ്ഠയോടെ പഠിച്ചു. നൈഷധം, രാമായണചമ്പു, സിദ്ധാന്തകൗമുദി,
കുവലയാനന്ദം, പ്രതാപരുദ്രീയം തുടങ്ങിയവ പഠിച്ച് നല്ള സംസ്കൃതപണ്ഡിതനായി. അഷ്ടാംഗഹൃ
ദയവും പഠിച്ചു. സംസ്കൃതകോളേജിലെ സഹൃദയസദസ്സാണ് നമ്പീശനിലെ കവിയെ ഉണര്‍ത്തിയ
ത്. പരീക്ഷാഫീസിന് പണം ഇല്ളാത്തതിനാല് പഠിപ്പ് പൂര്‍ത്തിയാക്കിയില്ള. വെട്ടത്തുനാട്ടില്‍ എവിടേയോ
കാര്യസ്ഥനായിരുന്ന അച്ഛന്റെകൂടെ അങ്ങോട്ടുപോയി, ആച്ചിക്കുളം രാമുണ്ണിമേനോന്
എന്ന വ്യക്തിയില്‍നിന്നും കുറച്ചുകാലം വൈദ്യം പഠിച്ചു. അച്ഛന് കാര്യസ്ഥപ്പണി ഉപേക്ഷിച്ച
തോടെ വീട്ടില്‍ മടങ്ങിയെത്തി കഴകവൃത്തിയില്‍ ഏര്‍പെ്പട്ടു. പാഠകം പറയാന്‍ പഠിച്ചു. 1920ല്‍
ദേവകി ബ്രാഹ്മണിയമ്മയെ വിവാഹം ചെയ്തു. ആയിടെ പി.വി. കൃഷ്ണവാരിയരുമായി പരിചയെ
പ്പട്ടു. കവനകൗമുദിയില്‍ കവിതകള്‍ എഴുതിത്തുടങ്ങി. 1935 ആയപേ്പാഴേയ്ക്കും അദ്ദേഹത്തിന്
പ്രമേഹരോഗം പിടിപെട്ടു. 1957ല്‍ ഭാര്യ മരിച്ചു. ഏറെ ദുരിതം അനുഭവിച്ച നമ്പീശന് ജീവിത
സായാഹ്നത്തിലാണ് അല്പമെങ്കിലും സാമ്പത്തിക ഭദ്രത ലഭിച്ചത്. മക്കള്‍ക്ക് ജോലിയായി.
കേന്ദ്ര സാഹിത്യ അക്കാദമി പ്രതിമാസം എഴുപത്തിഅഞ്ചു രൂപ വീതം ധനസഹായം നല്‍കിയിരു
ന്നു. 1966 ഡിസംബര്‍ 24-ാം തീയതി (കൊ.വ. 1142 ധനുമാസം 9-ാം തീയതി, ഭരണി നക്ഷത്രം)
അദ്ദേഹം മരിച്ചു.
വള്ളത്തോളിന്റെയും, നാലപ്പാടിന്റെയും സുഹൃത്തായിരുന്ന നമ്പീശന്, അക്കാലത്തെ നിലവാ
രമുള്ള മിക്ക മാസികകളിലും കവിതകള്‍ പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. സമഭാവിനി, കൈരളി,
മംഗളോദയം, സാഹിതി, രാജര്‍ഷി എന്നിവയിലെല്ളാം കവിതകള്‍ കാണാം. ഇവയില്‍ നിന്നും
തിരഞ്ഞെടുത്ത ഏതാനും കവിതകളാണ് സി.എസ്. നായരുടെ അവതാരികയോടെ പ്രസിദ്ധീകൃതമായ
മുക്താവലി. 1938ല്‍ ചേലനാട്ട് അച്യുതമേനോന്റെ മുഖവുരയോടെ പ്രസിദ്ധീകൃതമായ മറ്റൊരു
കവിതാസമാഹാരം ആണ് കാവ്യാഞ്ജലി. വിവര്ത്തകന് എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍
ശ്രദ്ധിക്കപെ്പട്ടത്. ഭാഷാശാകുന്തളം, വിക്രമോര്‍വ്വശീയം, കര്‍ണ്ണഭാരം എന്നിവ പ്രസിദ്ധീകൃതങ്ങളായി.
ദേശിയബോധം തിളച്ചുമറിഞ്ഞിരുന്നകാലത്ത് അദ്ദേഹം എഴുതിയ കവിതകളുടെ പ്രമേയം
ചര്‍ക്കയും, മദ്യവര്‍ജ്ജനവും അധഃകൃതോദ്ധാരണവും, കേ്ഷത്രപ്രവേശനവും മറ്റും ആയിരുന്നു.
സാമൂഹിക പ്രവര്‍ത്തകനായിരുന്ന നമ്പീശനെ ആണ് ഈ കവിതകള്‍ പരിചയപെ്പടുത്തുന്നത്.
തത്ത്വചിന്താപരമായ കവിതകള്‍ കൂടുതല്‍ രചനാചാരുത ഉള്ളവയാണ്. ഗുഹന്, ദുരവസ്ഥ തുടങ്ങിയ രചനകളാകട്ടെ പാത്രസൃഷ്ടിപ്രധാനങ്ങളാണ്.
കൃതികള്‍: മുക്താവലി, കാവ്യാഞ്ജലി,ഭാഷാശാകുന്തളം, വിക്രമോര്‍വ്വശീയം, കര്‍ണ്ണഭാരം
Leave a Reply