ശേഷഗിരിപ്രഭു ജനിച്ചത് തലശേ്ശരിയിലെ ഒരു ഗൗഡസാരസ്വത കുടുംബത്തിലാണ്.
ജനനത്തീയതി 1855 ആഗസ്റ്റ് 3. അച്ഛന്‍ മാധവപ്രഭു, അമ്മ ഗൗരീഭായി. ആചാരപ്രകാരമുള്ള
പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം, ഇംഗ്‌ളീഷ് പഠനത്തിന് അനുവാദം കിട്ടുന്നതിനുതന്നെ വളരെ
കേ്‌ളശിക്കേണ്ടിവന്നു. കോഴിക്കോട്ട് പ്രൊവിന്‍ഷ്യല്‍ സ്‌കൂളില്‍, 1865 ല്‍ അദ്ദേഹം പഠിക്കാന്‍ തുടങ്ങി.
1868 ല്‍ മാധവപ്രഭു അന്തരിച്ചതോടെ പഠനം പ്രതിസന്ധിയിലായി. എങ്കിലും സഹോദരന്മാരുടെ
സഹായത്താല്‍ പഠനം തുടരാനായി. 1875ല്‍ മട്രിക്കും, 1877ല്‍ എഫ്.എ.യും ജയിച്ചതോടെ പഠനം
നിര്‍ത്തി. 1879ല്‍ അദ്ദേഹം മലയാളം പണ്ഡിറ്റായി. 1880ല്‍ വടകരയില്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ ഫസ്റ്റ്
അസിസ്റ്റന്റായി. ഇതിനിടെ സ്വപ്രയത്‌നത്താല്‍ 1888ല്‍ ചരിത്രം
ഐച്ഛികവിഷയമായും, 1891ല്‍ സംസ്‌കൃതം ഐച്ഛികവിഷയമായും ബിരുദവും, 1903ല്‍
ബിരുദാനന്തരബിരുദവും നേടി. 1892ല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ് എന്ന ജോലി
നോക്കി. 1899ല്‍ മംഗലാപുരത്ത് കോളേജില്‍ അധ്യാപകനായി. 1909ല്‍ അവിടെ പ്രിന്‍സിപ്പല്‍
ആയി. അതിനുശേഷം രാജമഹേന്ദ്രിയിലെ അദ്ധ്യാപകപരിശീലന കോളേജില്‍
വൈസ്പ്രിന്‍സിപ്പലായി. 1914ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു.
    സമുദായസേവനം വ്രതമായി കരുതിയ പ്രഭു 1916ല്‍ കൊച്ചിയിലെ തിരുമല ദേവസ്വം
സ്‌കൂളില്‍ മൂന്നുവര്‍ഷം ഹെഡ്മാസ്റ്ററായിരുന്നു. മദിരാശി സര്‍വ്വകലാശാലയിലെ വിവിധ പരീക്ഷാ
ബോര്‍ഡുകളില്‍ അംഗമായിരുന്ന അദ്ദേഹം കൊച്ചി വിദ്യാഭ്യാസ കോഡ് പരിഷ്‌കരണത്തിലും
പങ്കുവഹിച്ചു. അദ്ദേഹം രണ്ടുതവണ വിവാഹം ചെയ്തിട്ടുണ്ട്. 1924 മെയ് 24 ന് മരിച്ചു.
    വൈയാകരണന്‍ എന്ന നിലയിലാണ് ശേഷഗിരിപ്രഭുവിന് പ്രശസ്തി. അദ്ദേഹത്തിന്റെ
കൃതികള്‍ വത്സരാജചരിതം, ശ്രീഹര്‍ഷചരിതവും നാഗാനന്ദവും, വേദവ്യാസന്‍, ''സീത, സാവിത്രി,
ഉമ'', വ്യാകരണമിത്രം, വ്യാകരണാദര്‍ശം, ബാലവ്യാകരണം, ബാലാമൃതം, ശിശുമോദകം, തുട
ങ്ങിയവയാണ്. ഗദ്യരചനകള്‍, വ്യാകരണഗ്രന്ഥങ്ങള്‍, മതസംബന്ധിയായ കൃതി എന്ന് മൂന്നു
വിഭാഗങ്ങളില്‍ പെടുത്താം പ്രഭുവിന്റെ രചനകളെ. ഭാരതീയ കഥാമഞ്ജരി എന്നൊരു പരമ്പരയില്‍
ഉള്‍പെ്പടുത്തുവാന്‍ രചിച്ചതാണ് വത്സരാജചരിതം – ആ പരമ്പരയിലെ ആദ്യ കൃതി.
ശ്രീഹര്‍ഷചരിതവും നാഗാനന്ദവും ഭാരതീയ കഥാമഞ്ജരിയിലെ രണ്ടാമത്തെ പുസ്തകമാണ്.
1914ല്‍ കൊല്‌ളത്തുനിന്നും പുറപെ്പട്ടിരുന്ന വേദവ്യാസന്‍ മാസികയിലും, സാരസ്വതബോധിനിയിലും
ഖണ്ഡഃശ വന്ന ചെറു കൃതിയാണ് വേദവ്യാസന്‍. ''സീത, സാവിത്രി, ഉമ'' എന്ന കൃതി
ശേഷഗിരിപ്രഭുവിന്‍േറതാണ് എന്ന് ഊഹിക്കുന്നു. മാക്മില്‌ളന്‍ പ്രസിദ്ധപെ്പടുത്തിയ ആ കൃതി
പ്രഭുവിന്‍േറതാണ് എന്ന് അദ്ദേഹത്തിന്റെ മകനും, മാക്മില്‌ളന്‍ കമ്പനിയില്‍ ദീര്‍ഘകാലം
ഉദ്യോഗസ്ഥന്‍ ആയിരുന്ന ആര്‍.എസ്. പ്രഭുവും സാക്ഷ്യപെ്പടുത്തുന്നു. കൊ.വ. 1073 കുംഭം മുതല്‍
1075 കുംഭം വരെ ഭാഷാപോഷിണിയില്‍ ഒന്‍പതു ലക്കങ്ങളിലായി വന്ന കേരളപാണിനീയ
വിമര്‍ശനമാണ്, ശേഷഗിരിപ്രഭുവിന്റെ രചനകളിലേയ്ക്ക് ബഹുജനശ്രദ്ധ തിരിച്ചത്. ഏ.ആറിന്
ആ നിരൂപണം പഠനാര്‍ഹമായി തോന്നി. മൂളിയില്‍ കൃഷ്ണന്‍ എന്ന വ്യക്തിയോട് ചേര്‍ന്ന്
എഴുതിയ ബാലവ്യാകരണം 1898ല്‍ പ്രസിദ്ധീകൃതമായി. ശിശുമോദകം, ബാലാമൃതം എന്നിവ
പ്രൈമറിക്‌ളാസിലെ കുട്ടികള്‍ക്കുള്ള വ്യാകരണ ഗ്രന്ഥങ്ങളാണ്. ബാലവ്യാകരണത്തിന്റെ
തുടര്‍ച്ചയാണ് വ്യാകരണമിത്രം എന്ന പ്രൗഢഗ്രന്ഥം. വിഷയനിരൂപണം, ശിക്ഷാകാണ്ഡം,
പരിനിഷ്ഠാകണ്ഡം, വാക്യകാണ്ഡം, നിരുക്തകാണ്ഡം എന്ന് അഞ്ചുഭാഗങ്ങളായി തിരിച്ചിട്ടുള്ള
ആ ഗ്രന്ഥം, മലയാളവ്യാകരണഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമത്രെ. സാരസ്വതരുടെ പൂര്‍വ്വികര്‍
ത്രിഗോത്രപുരം, ഗോമന്തകപ്രാന്തം എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ് എന്നും, അവരുടെ
ഭാഷ മൈഥിലിയുടെ ഭേദമാണ് എന്നും അദ്ദേഹം പറയുന്നു. പ്രസിദ്ധീകരിക്കാത്ത ഒരു ഗ്രന്ഥമുണ്ട്
അദ്ദേഹത്തിന്‍േറതായി – കൊങ്കണഭാഷാ വ്യാകരണം. നരവംശശാസ്ത്രത്തെ ഉപജീവിച്ചുകൊണ്ടുള്ള
ലേഖനമാണ് ചെറുമക്കള്‍. ഭരതമുനിയുടെ നാട്യശാസ്ത്രത്തെക്കുറിച്ചും, ഭാഷയും ന്യായശാസ്ത്രവും
തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, പുരുഷാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഴയ ഭാരതീയ
സങ്കല്പത്തെപ്പറ്റിയും, ഗൗഡസാരസ്വതചരിത്രത്തെപ്പറ്റിയും പ്രൗഢപ്രബന്ധങ്ങള്‍ അദ്ദേഹം എഴുതി.
കൊങ്കണി ഭാഷയിലെ പഴമൊഴികള്‍ സമാഹരിച്ചു. കൊങ്കണി – മലയാള ഉച്ചാരണഭേദങ്ങള്‍
ചര്‍ച്ചചെയ്തു. അദ്വൈതവേദാന്തത്തെപ്പറ്റിയും ലേഖനങ്ങള്‍ എഴുതി. ഭാഷാപോഷിണി,
രസികരഞ്ജിനി, വിദ്യാവിനോദിനി, സാരസ്വതബോധിനി തുടങ്ങിയ പഴയ മാസികകളില്‍ അവ
കാണാം.

കൃതികള്‍: വേദവ്യാസന്‍, ''സീത, സാവിത്രി,
ഉമ'', വ്യാകരണമിത്രം, വ്യാകരണാദര്‍ശം, ബാലവ്യാകരണം, ബാലാമൃതം, ശിശുമോദകം,