പ്രശസ്ത ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ആണ്ടലാട്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഷണ്‍മുഖന്‍ (1936-2014). എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കിലെ പൂത്തന്‍ വേലിക്കരയില്‍ ജനിച്ചു . ഹൈസ്‌കൂള്‍ വിദ്യാഭ്യാസാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തൊഴിലാളി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. 1957 മുതല്‍ ആണ്ടലാട്ട് എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. 1978 മുതല്‍ ചിന്ത പബ്ലിഷേഴ്‌സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1992 മുതല്‍ എ.കെ.ജി. പഠന ഗവേഷണകേന്ദ്രം ലൈബ്രറിയുടെ ചുമതല നിര്‍വ്വഹിച്ചു.

കൃതികള്‍

1957 ഏപ്രില്‍ അഞ്ചിന്റെ പൊരുള്‍
    മറയിടാതെ നിറമിടാതെ
    മതവും സദാചാരബോധവും
    കെ പി ജി ജീവിതവും പ്രവര്‍ത്തനവും
    കാവ്യവും ദര്‍ശനവും
    കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ പിറവി
    രേഖയില്ലാത്ത ചരിത്രം
    ജീവിതദര്‍ശനം സൗന്ദര്യബോധം
    പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും
    പി കൃഷ്ണപിള്ള എ കെ ജി കെ ദാമോദരന്‍ (മഹത്ച്ചരിതമാല 27)
    സഖാക്കളെ മുന്നോട്ട് (രണ്ട് ഭാഗം)
    വേഗം പോരാ
    രണഭൂമിയില്‍നിന്ന്
    സഖാവ്
    സഖാവിന്റെ കത്തുകള്‍
    അടിമത്തത്തിനെതിരെ
    പ്രൊഫ. എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
    സ്വാതന്ത്ര്യസമരഗീതങ്ങള്‍
    നവയുഗ പിറവി (എഡിറ്റ് ചെയ്തത്)