ശ്രീകണ്ഠന്‍നായര്‍ ജനിച്ചത് കരുനാഗപ്പള്ളിയില്‍ ചവറയില്‍ 1928 മാര്‍ച്ച് 31 ന്.
അച്ഛന്‍ അഭിഭാഷകന്‍ ആയിരുന്ന മടവൂര്‍ നീലകണ്ഠപ്പിള്ള. അമ്മ മാധവിക്കുട്ടിയമ്മ. സ്‌ക്കൂള്‍
വിദ്യാഭ്യാസം നാട്ടില്‍ത്തന്നെ നടന്നു. കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരത്ത് ആയിരുന്നു.
അക്കാലത്ത് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ മുഴുകി അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി
കോണ്‍ഗ്രസ്‌സിന്റെ ജനറല്‍ സെക്രട്ടറിയായും, അഖിലേന്ത്യാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌സിന്റെ വൈസ്
പ്രസിഡന്റായും തിരഞ്ഞെടുക്കപെ്പട്ടു. 1947ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌സ് സമ്മേളനം, സി.പി.
രാമസ്വാമി അയ്യര്‍ നിരോധിച്ചപേ്പാള്‍, നിരോധനം ലംഘിച്ച് യോഗം സംഘടിപ്പിച്ചു. സംഘാടകരെ
പോലീസ് അറസ്റ്റ് ചെയ്തു എങ്കിലും, സി.എന്‍. ഒളിവില്‍ പോയി.
    ഡിഗ്രി എടുത്തശേഷം ശ്രദ്ധ പത്രപ്രവര്‍ത്തനത്തിലേയ്ക്കു തിരിഞ്ഞു. എ.പി. ഉദയഭാനു ആലപ്പുഴ നിന്നും നടത്തിയിരുന്ന പ്രബോധം പത്രത്തിലാണ് അരങ്ങേറ്റം. പിന്നീട് കൊല്‌ളത്തുനിന്നും പുറപെ്പട്ടിരുന്ന നവഭാരതം
പത്രത്തില്‍ ജോലിചെയ്തു. ഇക്കാലത്ത് കെ.എസ്.പി. അനുഭാവിയും പ്രവര്‍ത്തകനും ആയി.
നവഭാരതം പ്രസിദ്ധീകരണം തിരുവനന്തപുരത്തേയ്ക്കു മാറ്റിയപേ്പാള്‍, സി.എന്‍. തിരുവനന്തപുരത്ത്
വീണ്ടും എത്തി. 1949ല്‍ ആണ് കെ. ബാലകൃഷ്ണനും ആയി പരിചയപെ്പടുന്നത്. നവഭാരതത്തിന്റെ
പ്രസിദ്ധീകരണം നിലച്ചപേ്പാള്‍ ബാലകൃഷ്ണന്റെ സഹപ്രവര്‍ത്തകനായി, കൗമുദിയുടെ
സഹപത്രാധിപര്‍ സ്ഥാനം വഹിച്ചു. അതോടൊപ്പം താരാപഥം, കഥാമാലിക എന്നീ കൗമുദി
പ്രസിദ്ധീകരണങ്ങളിലും പണിയെടുത്തു.
    രാഷ്ട്രീയമായും ചില മാറ്റങ്ങള്‍ ഇക്കാലത്തുണ്ടായി.
ശ്രീകണ്ഠന്‍നായര്‍ ആര്‍.എസ്.പി. യില്‍ ചേര്‍ന്നു. 1956ല്‍ അദ്ദേഹം വിവാഹിതനായി. മദിരാശിയില്‍
എം.എ. വിദ്യാര്‍ത്ഥിനി ആയിരുന്ന കല്‌ളട കരിമുട്ടത്തു വീട്ടില്‍ കനകലതയെ ആണ് വിവാഹം
ചെയ്തത്. മദിരാശിയിലായിരുന്നു വിവാഹം. വിവാഹശേഷം താമസം കുന്നുകുഴിയില്‍ ആക്കി.
കൗമുദി ദിനപ്പത്രത്തിന്റെ എഡിറ്ററായും ജോലി നോക്കി. അതിനുശേഷം കോട്ടയത്തുനിന്നും
പുറപെ്പട്ട ദേശബന്ധു വാരികയുടെ പത്രാധിപര്‍ ആയി. അക്കാലത്ത് സംസ്ഥാന പബ്‌ളിക്ക്
റിലേഷന്‍സ് വകുപ്പില്‍ ജില്‌ളാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമനം കിട്ടി. കോട്ടയത്ത് തന്നെ
ആയിരുന്നു നിയമനം. എന്നാല്‍ മന്ത്രി ആയിരുന്ന ആര്‍. ശങ്കറുടെ അപ്രീതിക്ക്
പാത്രമായതിനെത്തുടര്‍ന്ന്, സി.എന്‍. കോഴിക്കോട്ടേയ്ക്കു പോകണം എന്ന നിലവന്നു. ഉടനെ
ജോലി രാജിവച്ചു. 1970 ആയപേ്പാഴേക്കും സി.എന്റെ ജീവിതവീക്ഷണത്തില്‍ മാറ്റം
സംഭവിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം ആദ്ധ്യാത്മികതയിലേയ്ക്കു തിരിഞ്ഞു.
അയ്യപ്പസേവാസംഘത്തിന്റെ സെക്രട്ടറിയായി. അയ്യപ്പന്‍ മാസികയുടെ പത്രാധിപരും. 1969ല്‍
കോട്ടയത്ത് ആരംഭിച്ച പ്രസ്, ശ്രീമുദ്രാലയം എന്ന പേരില്‍ എറണാകുളത്തേയ്ക്ക് മാറ്റി.
സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, 1976 ഡിസംബര്‍ 18 ന് മരിച്ചു.
    തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ആയിരിക്കവെ ആണ് നാടകപ്രസ്ഥാനവും ആയി
സജീവബന്ധം തുടങ്ങുന്നത്. ജി. ശങ്കരപ്പിള്ള, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവരുമായുള്ള പരിചയം
ഇതിന് ശക്തി നല്കി. കോളേജിലെ നല്‌ള നടനായിരുന്നു അദ്ദേഹം. സി.എന്‍. എഴുതിയ ആദ്യത്തെ
പ്രധാന നാടകം നഷ്ടക്കച്ചവടം ആണ്. ആദ്യം കഥയായും, പിന്നീട് റേഡിയോ നാടകമായും
ആണ് അതു വെളിച്ചം കണ്ടത്. 1957ല്‍ നാടകരൂപത്തില്‍ പുറത്തു വന്നു. സ്ത്രീധനം, മാറ്റക്കല്യാണം
എന്നീ സാമൂഹികപ്രശ്‌നങ്ങളെ അതിശക്തമായി അവതരിപ്പിക്കുന്ന ആ രചന, നമ്മുടെ
പ്രശ്‌നനാടകങ്ങളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപെ്പട്ട കൃതിയാണ്. 1957ല്‍ ത്തന്നെ എഴുതിയ
മാന്യതയുടെ മറ രാഷ്ട്രീയപ്രവര്‍ത്തകരുടെ മാന്യതയുടെ പുറംതോട് പൊളിച്ചു കാണിക്കുന്നു.
1958ല്‍ ആണ് ക്‌ളാസിക് എന്ന് വിശേഷിപ്പിക്കാവുന്ന കാഞ്ചനസീത വെളിച്ചം കാണുന്നത്. ചില
സന്ദര്‍'ങ്ങളില്‍ ഈ നാടകത്തിലെ ഹനുമാനെ സി.എന്നും, ഊര്‍മ്മിളയെ കനകലതയും
അവതരിപ്പിക്കുക ഉണ്ടായിട്ടുണ്ട്. 1959ല്‍ അദ്ദേഹം ഏട്ടിലെ പശു, ആ കനി തിന്നരുത് എന്ന രണ്ടു
നാടകങ്ങള്‍ എഴുതി. രാമായണനാടകങ്ങളില്‍ രണ്ടാമത്തേതായ സാകേതം, 1962ലാണ് എഴുതിയത്.
കൗമുദിയില്‍ പ്രസിദ്ധപെ്പടുത്തിയപേ്പാള്‍ രാജ്യശുല്കം എന്നായിരുന്നു അതിനു പേരിട്ടിരുന്നത്.
കോട്ടയത്തു താമസിക്കുന്ന കാലത്ത് ചില ഏകാങ്കങ്ങളും സി.എന്‍. രചിച്ചു. സ്ത്രീധനപ്രശ്‌നം
പ്രമേയമാക്കി മറ്റൊരു നാടകം കൂടി അദ്ദേഹം എഴുതിയിട്ടുണ്ട് – മധുവിധു. 1967ല്‍ രചിച്ച കലി
ഒരു പരീക്ഷണം ആയിരുന്നു. മലയാളത്തിലെ എണ്ണപെ്പട്ട ആദ്യ സര്‍റിയലിസ്റ്റ് നാടകമായി കലി
കരുതപെ്പടുന്നു. 1974ലെ സൃഷ്ടിയാണ് ലങ്കാലക്ഷ്മി. 1966ല്‍ അദ്ദേഹം അര്‍ച്ചന എന്ന സിനിമയുടെ
കഥയും സംഭാഷണവും എഴുതി. തിളയ്ക്കുന്ന മണ്ണ്, പിച്ചിപ്പൂ, സിന്ദൂരപെ്പാട്ട്, പുളിയിലക്കര
നേരിയത് എന്നീ ചെറുകഥാസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധപെ്പടുത്തി. സി.എന്‍.
അറിയപെ്പടുന്നത് രാമായണനാടകത്രയത്തിന്റെ കര്‍ത്താവ് എന്ന നിലയിലാവും. നാടകം എന്ന
സാഹിത്യരൂപത്തെക്കുറിച്ച് ഉള്ള അറിവ്, നാടകവേദിയെ ക്കുറിച്ചുള്ള പ്രായോഗികജ്ഞാനം,
മലയാളഭാഷയുടെ ശക്തിയെക്കുറിച്ചുള്ള ബോധം, സര്‍വ്വോപരി ഋഷികവിയുടെ കഥാപാത്രങ്ങളുടെ
ആത്മസത്ത ഉള്‍ക്കൊള്ളാനുള്ള പ്രതിഭ – ഇവയുടെ സമ്മേളനഫലമായി രൂപപെ്പട്ട
അനന്വയസൃഷ്ടികളാണ് അവ; കാഞ്ചനസീതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം
ലഭിച്ചിട്ടുണ്ട്.

കൃതികള്‍: നഷ്ടക്കച്ചവടം, മാന്യതയുടെ മറ, മധുവിധു,കലി
ഒരു പരീക്ഷണം, കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി (നാടകങ്ങള്‍),
തിളയ്ക്കുന്ന മണ്ണ്, പിച്ചിപ്പൂ, സിന്ദൂരപെ്പാട്ട്, പുളിയിലക്കരനേരിയത് (ചെറുകഥാസമാഹാരങ്ങള്‍)