അച്യുതമേനോന് കാരാട്ട്
അച്യുതമേനോന് കാരാട്ട് (1866 – 1913) പാലക്കാട്ട് ജില്ളയില്‍ എലപ്പുള്ളിയില്‍ കാരാട്ട് ലക്ഷ്മിയമ്മയും എക്കണത്തു ശങ്കുണ്ണിക്കൈമളും മാതാപിതാക്കള്‍. സംസ്കൃതം ഐച്ഛികമായെടുത്ത് ചെന്നൈയില്‍നിന്നും ബി.എ. പരീക്ഷ പാസ്സായി. 1899ല്‍ ബി.എല്‍. ബിരുദം നേടിയശേഷം തൃശൂരും എറണാകുളത്തുമായി അിഭാഷകവൃത്തി. 1911ല്‍ വിരമിച്ചു.
തമിഴ്ഭാഷ, ജ്യോതിഷം, വേദാന്തം എന്നിവയില്‍ നല്ള പ്രാവീണ്യം.
ഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തുന്ന കൃതിയാണ് അമ്മായിപ്പഞ്ചതന്ത്രം. അത്, നായര്സമുദായം അനുവര്‍ത്തിച്ചുപോന്ന ദുരാചാരങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് (1905). ക്ഷയരോഗബാധിതനായി 1912ല്‍ ചെന്നൈയില്‍ കഴിയുമ്പോഴാണ് 'വിരുതന് ശങ്കു’ എന്ന നോവല്‍ രചിച്ചു തുടങ്ങിയത്. അച്ചടിക്കാന്‍ മംഗളോദയം കമ്പനിയെ ഏല്പിച്ച കൈയെഴുത്തുപ്രതിയുടെ ആദ്യത്തെ ഏഴധ്യായം ഒഴികെയുള്ളതു നഷ്ടപെ്പട്ടുപോയതിനാല് അത് വീണ്ടും എഴുതിച്ചേര്‍ക്കേണ്ടിവന്നു. മരുമക്കത്തായത്തറവാടിന്റെ ജീര്‍ണാവസ്ഥയാണ് രണ്ടു കൃതികളിലെയും പ്രമേയം. 'സംഭാഷണം', 'എഴുത്തുപള്ളി', 'സ്ത്രീധര്‍മം', 'രാമക്കുറുപ്പിന്റെ തീരാത്ത ശങ്ക', 'ഒരു കഥ' എന്നിങ്ങനെ ഏതാനും ഉപന്യാസങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികള്‍:
അമ്മായിപ്പഞ്ചതന്ത്രം, വിരുതന്ശങ്കു.
Leave a Reply