കൊടുങ്ങല്ലൂര്‍ക്കളരിയില്‍പെ്പട്ട മലയാളകവി. (1851 -1909) കൊടുങ്ങല്‌ളൂരുള്ള മേത്തല പുല്‌ളൂറ്റ്  കാത്തുള്ളില്‍ കല്യാണിയമ്മയുടെയും മാമ്പറ നാരായണന്‍നമ്പൂതിരിയുടെയും പുത്രന്‍. ചിങ്ങപുരത്ത് അച്യുതവാര്യരാണ് ആദ്യഗുരു. പിന്നീട് കൊടുങ്ങല്‌ളൂര്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടന്‍തമ്പുരാനുമൊത്ത് വിദ്വാന്‍ കുഞ്ഞുരാമവര്‍മത്തമ്പുരാനില്‍നിന്നും സംസ്‌കൃതം പഠിച്ചു. കാവ്യരചന ചെറുപ്പത്തിലേ ആരംഭിച്ചു. മിക്കവാറും കൊടുങ്ങല്‌ളൂര്‍ കോവിലകത്തുതന്നെ താമസിക്കുകയാല്‍ അക്കാലത്തെ പ്രാമാണികരായ കവികളുമായി സമ്പര്‍ക്കമുണ്ടായി. പാരമ്പര്യമായി സിദ്ധിച്ചുപോന്ന വിലേ്‌ളജ് മേനോന്‍ ജോലി അച്യുതമേനോനും സ്വീകരിച്ചു. ഗാര്‍ഹികമായ ചില അന്തഃഛിദ്രങ്ങള്‍മൂലം ഇടക്കാലത്ത് സാഹിത്യസേവനം നിര്‍ത്തിവയ്ക്കുകയുണ്ടായെങ്കിലും താമസിയാതെ പുനരാരംഭിച്ചു. അര്‍ഥപുഷ്ടിയേക്കാള്‍ ശബ്ദ'ംഗിക്കു പ്രാധാന്യം നല്കി എന്നതാണ് ഇദ്ദേഹത്തിന്റെ കാവ്യരീതിയുടെ സവിശേഷത. 1910ല്‍ അന്തരിച്ചു. അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു കൊടുങ്ങല്‌ളൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാര്യ.

കൃതികള്‍
ജൈമിനീയാശ്വമേധം കിളിപ്പാട്ട്, ആനന്ദരാമായണം കിളിപ്പാട്ട്, വിക്രമാദിത്യചരിതം കിളിപ്പാട്ട്, രുക്മിണീ സ്വയംവരം കാവ്യം, ഒന്നാംഭാഗം (രണ്ടും മൂന്നും ഭാഗങ്ങള്‍ കൊടുങ്ങല്‌ളൂര്‍ കൊച്ചുണ്ണിത്തമ്പുരാനാണ് എഴുതിയത്); സതീനിദര്‍ശനം കാവ്യം, പ്രതാപമുകുടചരിതം കാവ്യം, കുലടാഗര്‍ഹണം കാവ്യം, കവിപുഷ്പമാല, നാഗാനന്ദം നാടകം (തര്‍ജമ); അംബോപദേശം മണിപ്രവാളം എന്നിവ. കൂടാതെ ഏതാനും ഒറ്റശ്‌ളോകങ്ങളും തിരുവാതിരപ്പാട്ടുകളും രചിച്ചിട്ടുണ്ട്.