കുമാരപിള്ള കൈനിക്കര
ചങ്ങനാശേരി പെരുന്നയില്‍ 1900 സെപ്തംബര്‍ 27നാണ് കുമാരപിള്ള ജനിച്ചത്. അച്ഛന് കൈനിക്കര എന്‍. കുമാരപിള്ള. അമ്മ ഹരിപ്പാട്ട് പൂത്തോട്ടാല്‍ എല്‍. പാര്‍വ്വതിപ്പിള്ള. അച്ഛന്തെ
ന്നയാണ് കുമാരപിള്ളയെ എഴുത്തിനിരുത്തിയതും ആദ്യപാഠങ്ങള്‍ പഠിപ്പിച്ചതും. അച്ഛന്റെ ഔദ്യോഗിക ജീവിതത്തിലെ സ്ഥലംമാറ്റം കാരണം, കുമാരപിള്ള സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയത് പലസ്കൂളുകളില്നിന്നാണ്. ചങ്ങനാശേരി ഗവണ്മെന്റ് മിഡില്‍ സ്കൂള്‍, സെന്റ്ബര്ക്ക്മാന്സ്ഹൈസ്കൂള്, മാന്നാര്‍ നായര്‍ സമാജം ഹൈസ്കൂള്‍, തിരുവല്ള എസ്.സി.എസ്. ഹൈസ്കൂള്‍
എന്നിവിടങ്ങളില്‍ പഠിച്ചു. എറണാകുളം മഹാരാജാസ് കോളേജിലും, കുംഭകോണം ഗവണ്‍െമന്റ്
കോളേജിലും പഠിച്ച് ഫിലോസഫിയില്‍, ഒന്നാം ക്ളാസോടെ 1922ല്‍ ബിരുദമെടുത്തു. അതേവര്‍ഷം
പെരുന്ന എന്‍.എസ്.എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകനായി. 1924ല്‍ കരുവാറ്റ ഹൈസ്കൂള്‍
ഹെഡ്മാസ്റ്റര്. 1926ല്‍ തിരുവനന്തപുരം ട്രെയിനിംഗ് കോളേജില്‍ നിന്നും എല്‍.ടി. പാസായി. കരുവാ
റ്റ സ്കൂളില്‍ 1943വരെ സേവനം. ജോലിയില്‍ ഇരിക്കെ 1937ല്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.
എ. ബിരുദം നേടി. 1943-'44 തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്കൂളില്‍ ഹെഡ്മാസ്റ്റര്. 1944ല്‍
തിരുവനന്തപുരം ട്രെയിനിംഗ് സ്കൂളില്‍ ഇംഗ്ളീഷ് ലക്ചറര്‍. 1951ല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ
പേഴ്സണല്‍ അസിസ്റ്റന്റ്. 1955ല്‍ പെന്ഷന്.
തുടര്‍ന്ന് മഹാത്മാഗാന്ധി കോളേജ് പ്രന്‍സിപ്പല്‍
ആയി. രണ്ടു വര്‍ഷം കഴിഞ്ഞ് മധുര ഗാന്ധിഗ്രാമത്തില്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡപ്യൂട്ടി ഡയറ
ക്ടറായും, റൂറല്‍ സര്‍വ്വീസുകള്‍ക്കുള്ള കോളേജ് പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. 1957
മുതല്‍ 1964 വരെ ആകാശവാണിയില്‍ വിദ്യാഭ്യാസപരിപാടികളുടെ മേല്‍നോട്ടം വഹിച്ചു. കേന്ദ്ര
സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം, കേരള സംഗീത നാടക അക്കാദമി
അംഗം തുടങ്ങി പല നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഹരിജന സേവാസംഘം, മദ്യവര്ജ്ജനസമി
തി, ഗാന്ധി പീസ് ഫൗണ്ടേഷന് എന്നിവയിലൂടെ പൊതുപ്രവര്‍ത്തനം നടത്തി. നാടകവേദിക്കും
കനത്ത സംഭാവന നല്കി. അദ്ദേഹം വിവാഹം ചെയ്തത് എന്‍. ഭാഗീരഥി അമ്മയെ ആണ്. 1988
ഡിസംബര്‍ 9 ന് കൈനിക്കര മരിച്ചു.
1931ല്‍ പ്രസിദ്ധപെ്പടുത്തിയ 'ദുരന്തദുശ്ശങ്ക' യാണ് ആദ്യകൃതി. ഷേക്സ്പിയര് നാടകമായ
ഒഥലേ്ളാവിന്റെ നോവല്‍രൂപം ആണ് ഇത്. 1933ല്‍ ഹരിശ്ചന്ദ്രചരിതം നാടകം പ്രസിദ്ധപെ്പടു
ത്തി. 1938ല്‍ മണിമംഗലം, മോഹവും മുക്തിയും എന്നീ നാടകങ്ങള്‍, 1946ല്‍ വേഷങ്ങള്‍, പ്രേമപ
രിണാമം, അഗ്നിപരീക്ഷ, ആന്റണിയും ക്ളിയോപാട്രയും, സത്യത്തിന്റെ പന്ഥാവ്, ടോള്‍സ്റ്റോയി,
മാതൃകാമനുഷ്യന്, ഒളിച്ചുകളി, കല്യാണക്കാര്യം എന്നീ നാടകങ്ങളും അദ്ദേഹം എഴുതി. മോഹവും
മുക്തിയും, രുഗമാംഗദചരിതം ആണ് ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത് എങ്കിലും കേവലം പുരാ
ണനാടകം അല്ള. അത് ഒരു പ്രതിരൂപാത്മകകൃതിയാണ്. റേഡിയോ നാടകങ്ങളാണ് സത്യത്തിന്റെ
പന്ഥാവ് എന്ന ഗ്രന്ഥത്തിലെ നാലു രചനകളും. നല്ള നടന്, നല്ള സംവിധായകന് എന്നീ നിലകളി
ല്‍ നേടിയ പ്രായോഗികജ്ഞാനം കൈനിക്കരയുടെ നാടകരചനയില്‍, അദ്ദേഹത്തിന് സഹായ
കമായിട്ടുണ്ട്. പലപേ്പാഴായി എഴുതിയ അഞ്ചു കഥകളുടെ സമാഹാരം ആണ് അച്ഛനെ കൊന്ന
മകന്. കെടാവിളക്കുകള്‍, വിചാരമാധുരി, വിചാരവീചികള്‍, നാടകീയം എന്നിവയാണ് അദ്ദേഹ
ത്തിന്റെ മറ്റു രചനകള്‍. സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, റൂസോ, ടോള്‍സ്റ്റോയ് തുടങ്ങി എട്ടു മഹാ
ത്മാക്കളുടെ തൂലികാചിത്രങ്ങള്‍ ആണ് കെടാവിളക്കുകള്‍. ഗാന്ധിജിയെപ്പറ്റി ഉള്ള പ്രബന്ധങ്ങള്‍
ആണ് ഗാന്ധിവിചാരവീചികള്. നാടകവേദികളില്നിന്നും ലഭിച്ച പ്രായോഗികവും, നാടകപഠന
ത്തില്‍നിന്നും ലഭിച്ച സൈദ്ധാന്തികവും ആയ അറിവുകളുടെ പിന്‍ബലത്തോടെ ആണ് നാടകീയം
എന്ന ലേഖനസമാഹാരം രചിച്ചത്. പുത്തേഴന്‍ അവാര്‍ഡ്, ഗുരുവായൂരപ്പന് ട്രസ്റ്റ് അവാര്‍ഡ്, എസ്.
പി.സി.എസ്. അവാര്‍ഡ് എന്നിവ ഈ ഗ്രന്ഥം നേടി. സംഗീത നാടക അക്കാദമി ഫെലേ്ളാഷിപ്പു
നല്കി അദ്ദേഹത്തെ ആദരിക്കുന്നതിനും ഇതു പ്രേരകമായി. കൈനിക്കരയുടെ മികച്ച പ്രബന്ധ
ങ്ങള് ഇന്ന് പുസ്തകരൂപത്തില്‍ ലഭ്യമാണ് – കൈനിക്കരയുടെ പ്രബന്ധങ്ങള്‍.
കൃതികള്‍: മണിമംഗലം, മോഹവും മുക്തിയും, വേഷങ്ങള്‍, പ്രേമപരിണാമം, അഗ്നിപരീക്ഷ, ആന്റണിയും ക്ളിയോപാട്രയും, സത്യത്തിന്റെ പന്ഥാവ്, ടോള്‍സ്റ്റോയി,
മാതൃകാമനുഷ്യന്, ഒളിച്ചുകളി, കല്യാണക്കാര്യം (നാടകങ്ങള്‍) 'ദുരന്തദുശ്ശങ്ക',കെടാവിളക്കുകള്‍, വിചാരമാധുരി, വിചാരവീചികള്‍, നാടകീയം ,കൈനിക്കരയുടെ പ്രബന്ധങ്ങള്‍
പ്രധാന നാടക കൃതികള്‍
ഹരിശ്ചന്ദ്രന്
മോഹവും മുക്തിയും
അഗ്നി പരീക്ഷ
വേഷങ്ങള്‍
നാടകീയം
കെടാവിളക്കുകള്‍
ഒഥെല്ലോ
ആന്റണിയും ക്ളിയോപാട്രയും
അച്ഛനെകൊന്ന മകന്
ദുരന്തദുശ്ശങ്ക
ബാലഹൃദയം
മാതൃകാമനുഷ്യന്
സിനിമ (കഥ, തിരകഥ)
മാന്യശ്രീ വിശ്വാമിത്രന്
അവാര്‍ഡുകള്‍
1970 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് : നാടകം മാതൃകാമനുഷ്യന്
1976 കേരള നാടക അക്കാദമി ഫെല്ലോഷിപ്പ്
1978 ഓടക്കുഴല്‍ അവാര്‍ഡ് : നാടകീയം. മലയാളനാടകരംഗത്തെ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തി കേരള ഗവണ്മെന്റിന്റെ പ്രത്യേക അവാര്‍ഡ്
Leave a Reply