കുഞ്ഞികൃഷ്ണകുറുപ്പ് കുട്ടമത്ത് കുന്നിയൂര്
കാസര്‍ഗോഡ് ജില്‌ളയില്‍ ആണ് കുട്ടമത്ത് തറവാട്. അവിടെ 1880 ഒക്‌ടോബര്‍ 12-ാ0 (കൊ.വ.
1056 കന്നി ഉത്രാടം) തീയതി കുഞ്ഞികൃഷ്ണക്കുറുപ്പ് ജനിച്ചു. അച്ഛന്‍ കരിവെള്ളൂരിലെ വണ്ടാട്ട്
ഉണ്ണമ്മന്‍ ഉണിത്തിരി. അമ്മ ദേവകിയമ്മ. കുടുംബാന്തരീക്ഷം സാഹിത്യാഭിരുചി വളരുന്നതിന്
അനുയോജ്യമായിരുന്നു. അച്ഛന്റെ മരുമക്കളില്‍ ഒരാളായ നാരു ഉണിത്തിരി ആണ്
സംസ്‌കൃതത്തിലെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. നാട്ടിലെ സ്‌ക്കൂളില്‍ പ്രാഥമികവിദ്യാഭ്യാസവും,
ചന്തേര ഇംഗ്‌ളീഷ് സ്‌ക്കൂളില്‍ സ്‌ക്കൂള്‍ പഠനവും നടത്തി. സംസ്‌കൃതത്തില്‍ കാവ്യനാടകാദികള്‍
നിഷ്ഠയായി പഠിച്ചത് സ്വന്തം അമ്മാവന്മാരില്‍ നിന്നുതന്നെ. പാലക്കാട്ടു താമസിച്ച് അല്പകാലം
തര്‍ക്കവും അഭ്യസിച്ചു. വൈദ്യം പഠിച്ചിട്ടുണ്ട്. കുറച്ചൊക്കെ ചികിത്സയും ഉണ്ടായിരുന്നു. പ്രത്യേക
താല്പര്യം വിഷവൈദ്യത്തില്‍. നന്നെ ചെറുപ്പത്തില്‍ത്തന്നെ സാഹിത്യസേവനം ആരംഭിച്ചു.
കൗമാരത്തില്‍ എഴുതിയതാണ് കീചകവധം ഓട്ടന്‍തുള്ളല്‍. ജ്യേഷ്ഠനോടൊപ്പം എഴുതിയ
കൃതിയാണ് ഉത്സവചരിത്രം. യൗവനാരംഭത്തില്‍ത്തന്നെ ശ്രീരാമകൃഷ്ണ – വിവേകാനന്ദ
സൂക്തങ്ങളില്‍ ആകൃഷ്ടനായി. അതുവഴിയാണ് ദേശീയനവോത്ഥാനത്തിലേയ്ക്കും,
സ്വാതന്ത്ര്യസമരത്തിലേയ്ക്കും, ഗാന്ധിജിയിലേയ്ക്കും എത്തിയത്. സ്വാതന്ത്ര്യസമരാവേശം
ജ്വലിപ്പിക്കുന്ന ചില പാട്ടുകള്‍ എഴുതി. ഖദര്‍ ധാരിയായി. പയ്യന്നുര്‍ കോണ്‍ഗ്രസ്‌സിന്റെ
സ്വാഗതസംഘാധ്യക്ഷന്‍ ആയി പ്രവര്‍ത്തിച്ചു.
കേളപ്പന്റെ സഹചാരിയായി മാറിയ കുട്ടമത്ത്,
ഹരിജനകേ്ഷമത്തിനും, അയിത്തോച്ചാടനത്തിനും പ്രേരണ നല്കുന്ന നാടകങ്ങളാണ് എഴുതിയത്.
1924ല്‍ കണ്ണൂരില്‍ നിന്നും തുടങ്ങിയ കേരളചന്ദ്രികയുടെ പത്രാധിപര്‍. 1927ല്‍ നീലേശ്വരം രാജാസ്
ഹൈസ്‌ക്കൂളില്‍ അദ്ധ്യാപകന്‍ ആയി. 1940 വരെ ജോലിയില്‍ തുടര്‍ന്നു. ഇക്കാലത്താണ്
സാഹിത്യസൃഷ്ടികള്‍ അധികവും. 1928 മുതല്‍ സമസ്തകേരള സാഹിത്യപരിഷത്തുമായി
ബന്ധപെ്പട്ടു. 1939ല്‍ കുട്ടമത്ത് കുന്നിയൂര് സാഹിത്യസമുച്ചയം എന്ന പ്രസിദ്ധീകരണശാല തുടങ്ങി.
കുട്ടമത്തു കുടുംബത്തില്‍ പെട്ടവരുടെ രചനകളാണ് ഈ പ്രസിദ്ധീകരണശാലയിലൂടെ വെളിച്ചം
കണ്ടത്. 1941ല്‍ ചിറക്കല്‍ തമ്പുരാനില്‍ നിന്നും മഹാകവിപ്പട്ടം കിട്ടി. 1905ല്‍ എടാടന്‍ വീട്ടില്‍
ശ്രീദേവി അമ്മയെ വിവാഹം ചെയ്തു. അവരില്‍ ഉണ്ടായ മകന്‍ ബാല്യത്തില്‍ മരിച്ചതും, അവരുടെ
രോഗബാധയും കുട്ടമത്തിന് ഏറെ കേ്‌ളശം ഉണ്ടാക്കി. 1942ല്‍ വാതരോഗം ബാധിച്ച കവി, 1943
ഓഗസ്റ്റ് 7 ന് മരിച്ചു.
സംഗീതനാടകങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍, കഥ, ആട്ടക്കഥ എന്നീ വിഭാഗങ്ങളിലായി
പതിനഞ്ചോളം കൃതികള്‍ മലയാളത്തില്‍, രണ്ട് സംസ്‌കൃതസ്‌ത്രോത്രങ്ങള്‍ ഇവയാണ് കുട്ടമത്തിന്റെ
സാഹിത്യസംഭാവന. ബാലഗോപാലന്‍, നചികേതസ്‌സ്, ധ്രുവമാധവം, ഹരിശ്ചന്ദ്രന്‍, അത്ഭുതപാരണ
എന്നിവയാണ് സംഗീതനാടകങ്ങള്‍. ഉത്തരകേരളത്തില്‍ സംഗീതനാടകത്തിന് ഉണര്‍വ്വ് നല്കിയ
കൃതിയാണ് ബാലഗോപാലന്‍. വിദ്യാശംഖധ്വനി എന്ന സംഗീതനാടകം കൃഷ്ണന്റെ
ഗുരുകുലവാസത്തേയും, അത്ഭുതപാരണ ദ്രൗപദി ദുര്‍വ്വാസാവിനു നല്കിയ ആതിഥ്യത്തേയും
ഇതിവൃത്തമാക്കുന്നു. അമൃതരശ്മി 10 ഭാഗങ്ങള്‍ ഉണ്ട്. സാഹിത്യമഞ്ജരിയിലെന്നപോലെ വിവിധ
വിഷയങ്ങളെ ആധാരമാക്കി 107 കവിതകളാണ് അവയില്‍. ഉഷയുടെ ശയനഗൃഹം, ദുഃഖിതയായ
ഭൈമി, മുച്ചിലോട്ടുഭഗവതി തുടങ്ങിയവ കഥാകവിതകള്‍ ആണ്. രാധാകൃഷ്ണകലാലയം കഥകളി
സംഘത്തിനുവേണ്ടി എഴുതിയതാണ് ബാലഗോപാലന്‍ ആട്ടക്കഥ. ശ്രീരാമകൃഷ്ണഗീത,
രാമകൃഷ്ണാശ്രമ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന അനുസരിച്ചാണ് രചിച്ചത്. കാളിയമര്‍ദ്ദനം എന്ന
യമകകാവ്യം എഴുതുമ്പോള്‍ കവിക്ക് പതിനെട്ടു വയസ്‌സാണ്. കപിലോപാഖ്യാനം,
മൂകാംബികാപുരാണം എന്നിവ, സാമാന്യം പ്രശസ്തി നേടിയ കിളിപ്പാട്ടുകള്‍ ആണ്. രോഗിയായി
കിടന്നപേ്പാള്‍ നടത്തിയ ദേവീസ്തുതി ആണ് മൂകാംബികാകടാക്ഷമാല. കുട്ടമത്തും
സുഹൃത്തുക്കളായ പി.കെ. കൃഷ്ണന്‍ നമ്പ്യാര്‍, കറിപ്പത്തു കുഞ്ഞിരാമപെ്പാതുവാള്‍ എന്നിവരും
ചേര്‍ന്നാണ് യോഗവാസിഷ്ഠം വിവര്‍ത്തനം ചെയ്തത്. സുദര്‍ശനന്‍ ഒരു ഗദ്യ രചനയാണ്.
കൃതികള്‍:
ബാലഗോപാലന്‍, നചികേതസ്‌സ്, ധ്രുവമാധവം, ഹരിശ്ചന്ദ്രന്‍, അത്ഭുതപാരണ
എന്നിവയാണ് സംഗീതനാടകങ്ങള്‍.
Leave a Reply