കവി, പണ്ഡിതന്‍

ജനനം: 1923
മരണം: 2000
വിലാസം: പാലക്കാട് വെളളിനേഴി ഒളപ്പമണ്ണ മന.
വളരെ ചെറുപ്പത്തിലേ കവിത രചിച്ചുതുടങ്ങിയ ഒളപ്പമണ്ണ 1940കളില്‍ അവ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇളയ സഹോദരന്‍ ഡോ.ഒ.എം. അനുജനുമായി ചേര്‍ന്ന് കൂട്ടുകവിതകളും രചിച്ചു. നമ്പൂതിരി പരിഷ്‌കരണപ്രസ്ഥാനമായി യോഗക്ഷേമ സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം ചെയര്‍മാന്‍, സംഗീതനാടക അക്കാദമി നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്, കേരള സാഹിത്യ സമിതി എന്നിവയിലും പ്രവര്‍ത്തിച്ചു.

കൃതികള്‍

റബര്‍ വൈഫും മറ്റു കവിതകളും
പാഞ്ചാലി
നങ്ങേമക്കുട്ടി
കഥാകവിതകള്‍
ആനമുത്ത്
ജാലകപ്പക്ഷി
അംബ (ആട്ടക്കഥ)

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1967
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 1989