പ്രഭാവര്‍മ്മ
പ്രമുഖ കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ്മ[. 12 വര്‍ഷം ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവര്‍മ്മ പിന്നീട് കൈരളി ടി.വി. ഡയറക്ടറായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡൈ്വസറാണ്.
1959 ജനിച്ച പ്രഭാവര്‍മ്മ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലാ കോളേജില്‍ നിന്ന് എല്‍.എല്‍.ബി.യും നേടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായ പ്രഭാവര്‍മ്മ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രസ്സ് സെക്രട്ടറിയായിരുന്നു.'ഇന്ത്യാ ഇന്‍സൈഡ്' എന്ന ഒരു പരിപാടി പീപ്പിള്‍ ടി.വിയില്‍ അവതരിപ്പിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമാണ് പ്രഭാവര്‍മ്മ. ഭാര്യ: മനോരമ, മകള്‍: ജ്യോത്സന. ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന ലേഖനങ്ങളെഴുതി എന്നു പറഞ്ഞ് പ്രഭാവര്‍മ്മയുടെ ഖണ്ഡകാവ്യമായ 'ശ്യാമമാധവം' പ്രസിദ്ധീകരിക്കുന്നത് സമകാലിക മലയാളം വാരിക നിര്‍ത്തിവച്ചത് വിവാദമായിരുന്നു.
കൃതികള്‍
സൗപര്‍ണിക
അര്‍ക്കപൂര്‍ണിമ
ചന്ദനനാഴി
ആര്‍ദ്രം
ശ്യാമമാധവം
മറ്റു കൃതികള്‍
പാരായണത്തിന്റെ രീതിഭേദങ്ങള്‍ (പ്രബന്ധസമാഹാരം)
മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍ (യാത്രാവിവരണം)
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം
മഹാകവി പി. പുരസ്കാരം
ചങ്ങമ്പുഴ പുരസ്കാരം
കൃഷ്ണഗീതി പുരസ്കാരം
വൈലോപ്പിള്ളി പുരസ്കാരം
മൂലൂര്‍ പുരസ്കാരം
അങ്കണം പുരസ്കാരം
വയലാര്‍ അവാര്‍ഡ് 2013 – ശ്യാമമാധവം
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 2016-ശ്യാമമാധവം
പത്രപ്രവര്‍ത്തന രംഗത്തെ പുരസ്കാരങ്ങള്‍
മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള സംസ്ഥാന പുരസ്കാരം
കെ. മാധവന്‍കുട്ടി പുരസ്കാരം(ഇംഗ്ലീഷ് ഫീച്ചറിനുള്ളത്)
മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിനുള്ള കെ.സി. സെബാസ്റ്റ്യന്‍ പുരസ്കാരം
Leave a Reply