ശ്രീധരന് സി.പി.
പ്രസംഗകന്, പത്രപ്രവര്ത്തകന്, നിരൂപകന്, മികച്ച സംഘാടകന്‍ എന്നീ നിലകളിലെല്ളാം
നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. സി.പി. ശ്രീധരന്. 1931 ഡിസംബര്‍ 24 ന്
തൃക്കരിപ്പൂരിലെ ചിറളം പുതിയവീട്ടില്‍ ആണ് അദ്ദേഹം ജനിച്ചത്. അച്ഛന് പയ്യന്നൂര്‍ കന്നിയൂര്
വീട്ടില്‍ ഗോവിന്ദകുറുപ്പ്. അമ്മ ചിറളം പുതിയ വീട്ടില്‍ ജാനകിയമ്മ. ഗോവിന്ദക്കുറുപ്പ് സബ്റജിസ്്ര
ടാര്‍ ആയിരുന്നു. സി.പി.യ്ക്ക് പതിനഞ്ചു വയസ്സുള്ളപേ്പാള്‍ അദ്ദേഹം മരിച്ചു. പിന്നീട് ആ
കുടുംബം വളര്‍ന്നത്, മുത്തച്ഛനായ അനന്തന് നമ്പ്യാരുടെ സംരക്ഷണത്തിലായിരുന്നു. സി.പി.
യുടെ ആദ്യഗുരു, അമ്മയുടെ അച്ഛനായിരുന്നു. അദ്ദേഹം പയ്യന്നൂര്‍ ഹൈസ്ക്കൂളിലെ ഭാഷാദ്ധ്യാ
പകനും, കവിയും ആയിരുന്നു. കേരളസഞ്ചാരിയുടെ പ്രവര്‍ത്തകനായിരുന്ന സി.പി. ഗോവിന്ദന്
നായര്‍, ശ്രീധരന്റെ അമ്മാവനാണ്. പാരമ്പര്യവഴിക്കു തന്നെ സാഹിത്യാഭിരുചിയും പൊതുപ്ര
വര്‍ത്തനവും സി.പി. യ്ക്ക് അവകാശപെ്പടാം.
പയ്യന്നൂര്‍ ലൈബ്രറിയുമായി കുട്ടിക്കാലം മുതല്‍
ബന്ധപെ്പട്ടതാണ് സി.പി.യെ നല്ള വായനക്കാരനാക്കിയത്. പയ്യന്നൂരിലെ ബാസല്‍ മിഷന് എലിമെ
ന്ററി സ്ക്കൂളിലും, ഹൈസ്ക്കൂളിലും പഠിച്ച് എസ്.എസ്.എല്‍.സി. പാസായി. ഔപചാരികപ
ഠനം അവിടെ അവസാനിച്ചു. പിന്നീട് വായനയിലായി ശ്രദ്ധ. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി.
ക്വിറ്റ് ഇന്ത്യ പ്രകേ്ഷാഭണത്തില് വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ പങ്കെടുത്ത് ശിക്ഷ വാങ്ങിയി
രുന്നു സ്ക്കൂളില്‍ നിന്ന്. രാഷ്ട്രീയപ്രവര്ത്തനംമൂലം വീട്ടില്‍നിന്നുതന്നെ സി.പി. മിക്ക
വാറും ബഹിഷ്കൃതനായി. അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. കോഴിേ
ക്കാട്ടു നിന്നുള്ള നവകേരളത്തിന്റെ ലേഖകന്‍ ആയി. 1953ല്‍ കൊച്ചിയില്‍ നിന്നുള്ള ജനശക്തി
പത്രാധിപര്‍ ആയി. 1954-1959 മലയാള മനോരമയുടെ മലബാര്‍ ഓഫീസിന്റെ ചുമതല സി.പി.
യ്ക്കായിരുന്നു. 1959ല്‍ കോട്ടയത്ത് മനോരമ സബ് എഡിറ്റര്‍ ആയി. 1965ല്‍ ചീഫ് സബ് എഡിറ്ററായി.
എന്നാല്‍ മാനേജുമെന്റുമായുള്ള അഭിപ്രായഭിന്നതമൂലം അധികം കഴിയുംമുന്പ് രാജിവച്ചു.
എസ്.പി.സി.എസ്സില്‍ പബ്ളിക്കേഷന്‍ ഡയറക്ടറായി. 1966ല്‍ എസ്.പി.സി.എസ്. ഡയറക്ടര്‍ ബോര്‍ഡിലേ
ക്ക് തിരഞ്ഞെടുക്കപെ്പട്ടു. അദ്ദേഹം പിന്നീട് എസ്.പി.സി.എസ്സിന്റെ വൈസ് പ്രസിഡന്റും, പ്രസി
ഡന്റും ആയി.
1968 മുതല്‍ അദ്ദേഹം കേരളസാഹിത്യ അക്കാദമി അംഗമായി. അക്കാദമി പ്രവര്ത്ത
നങ്ങളുടെ ഭാഗമായി യുവസാഹിത്യകാരന്മാര്‍ക്ക് പരിശീലനക്യാമ്പുകള്‍ സംഘടിപ്പിച്ചു. 1962 മുതല്‍ സാഹിത്യപരിഷത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1976ല്‍ പരിഷത്തിന്റെ വൈസ്പ്രസിഡന്റായി. അടിയുറച്ച കോണ്ഗ്രസ്സുകാരനായിരു
ന്നു സി.പി. പത്രരംഗത്ത് നല്ള പരിചയം ഉണ്ടായിരുന്നു. കുറച്ചുകാലം മലബാര്‍ ജേര്‍ണലിസ്റ്റ്
അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. കേരള കലാപരിഷത്തിന്റെ സെക്രട്ടറിയായി. അങ്ങനെ പത്രപ്രവര്‍ത്തനം, സംഘടനാപ്രവര്‍ത്തനം എന്നിവയില്‍
വൈദഗ്ധ്യം തെളിയിച്ച സി.പി.യെ, കോണ്‍ഗ്രസ്സ് വീക്ഷണം എന്ന പത്രം തുടങ്ങിയപേ്പാള്‍ പത്രാ
ധിപരാക്കി. അവിടേയും രാഷ്ട്രീയ ഉപജാപങ്ങള്ക്കതീതമായി പത്രധര്‍മ്മം ഉയര്‍ത്തിപ്പിടിക്കാന്‍
അദ്ദേഹം ശ്രദ്ധിച്ചതിനാല്‍ ചില അപസ്വരങ്ങള്‍ ഉയര്‍ന്നു. സി.പി. വീക്ഷണം വിട്ടു.
വിമോചനസമരകാലത്ത് അദ്ധ്യാപകവിദ്യാര്‍ത്ഥി സമരസമിതിയും ആയി ബന്ധപെ്പട്ടു പ്രവര്‍ത്തി
ച്ചതിന്റെ പേരില്‍ നിയമലംഘനകുറ്റം ചുമത്തി അദ്ദേഹത്തെ ശിക്ഷിച്ചു. ഇരുപത്തിരണ്ടു ദിവസം
ജയില്‍ ശിക്ഷ.
സാഹിത്യ ജീവിതം ആരംഭിക്കുന്നത് കൗമാരത്തിന്റെ നാളുകളില്‍ കവിതാരചനയും
ആയാണ്. അന്ന് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥി ആയിരുന്നു. 1947 ല്‍ നവകേരളത്തില്‍ ഒരു കഥ പ്രസി
ദ്ധപെ്പടുത്തി – സ്വാതന്ത്ര്യദിനത്തെപ്പറ്റി ഒന്ന്. ജനശക്തി, ദേശമിത്രം, കേരളപത്രിക എന്നിവയിലും
ചില കവിതകള്‍ പ്രത്യക്ഷപെ്പട്ടു. പിന്നീട് നിരവധി വിഷയങ്ങളെപ്പറ്റി ലേഖനങ്ങള്‍,
അന്നത്തെ മിക്കവാറും എല്ളാ ആനുകാലികങ്ങളിലും എഴുതി. സി.പി., സി.പി.എസ്, സി.പി. ശ്രീധര്‍
എന്നൊക്കെയാണ് പേര്. കവിതാപഠനങ്ങള്‍, തത്ത്വചിന്ത – ഇതൊക്കെ അവയില്‍
പെടും. ഡോക്ടര്‍ രാധാകൃഷ്ണന് ആണ്. അദ്ദേഹം രചിച്ച ആദ്യപുസ്തകം. വിവേകാനന്ദന്റെ
ജീവിതവും ദര്‍ശനവും ആണ് വിവേകാനന്ദന് – ഒരു വിപ്ളവത്തിന്റെ വിത്ത് എന്ന കൃതിയിലെ
പ്രതിപാദ്യം. ജീവിതശില്പികള്, മഹത്വമുഖങ്ങള് എന്നിവയും മഹാപുരുഷന്മാരെ കുറിച്ചുള്ള
ലഘുപഠനങ്ങളാണ്. മലയാളസാഹിത്യകാരന്മാരുടെ ലഘുജീവചരിത്രകുറിപ്പുകളും, അവരുടെ രച
നകളുടെ അതിദീര്‍ഘമായ വിലയിരുത്തലുകളും ചേര്‍ന്ന ഇന്നത്തെ സാഹിത്യകാരന്മാര് ഒരു വ്യകതിയുടെ
ശ്രമം എന്ന നിലയില്‍ നമ്മുടെ അത്ഭുതാദരങ്ങള്‍ പിടിച്ച് പറ്റുന്നു. മാര്‍ക്സിന്റെ മൂലധനം
വിവര്‍ത്തനം ചെയ്തതിലും, ഉണ്ണിരാജാവിനൊപ്പം അത് എഡിറ്റു ചെയ്യുന്നതിലും സി.പി. വഹിച്ച
പങ്ക് വലുതാണ്. എന്‍.ബി.എസ്സിന്റെ വിശ്വവിജ്ഞാനകോശത്തിന്റെ അസോഷിയേറ്റ് എഡിറ്ററും
സി.പി. ആയിരുന്നു.
കൃതികള്‍: ഡോക്ടര്‍ രാധാകൃഷ്ണന്, വിവേകാനന്ദന് – ഒരു വിപ്ളവത്തിന്റെ വിത്ത്, ജീവിതശില്പികള്, മഹത്വമുഖങ്ങള്, ഇന്നത്തെ സാഹിത്യകാരന്മാര്
Leave a Reply