ജനനം പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ 1923 ഏപ്രില്‍ 15-ന്. കെ.കെ. നീലകണ്ഠന്‍ എന്നതാണ് യഥാര്‍ഥ പേര്. പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിഭാഗം തലവനായി. തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പലായി 1978-ല്‍ വിരമിച്ചു.
കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകനാണ്. സംസ്ഥാന വന്യജീവി സംരക്ഷണബോര്‍ഡ് അംഗമായും വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ അംഗമായും പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്റി-പെലിക്കന്‍ എന്ന കൂറ്റന്‍ നീര്‍പറവയുടെ പ്രജനനകേന്ദ്രം കണ്ടുപിടിച്ചത് അദ്ദേഹമാണ്. സാലിം അലി കഴി ഞ്ഞാല്‍ ഇന്ത്യയില്‍ ഈ രംഗത്ത് ഏറ്റവും അധികം സംഭാവനകള്‍ നല്‍കിയത് ഇന്ദുചൂഡനാണ്.
1963-ലെ മോസ്‌കോ ഭാരതീയപ്രദര്‍ശനത്തില്‍ ഇന്ത്യയില്‍നിന്നു പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത മൂന്നു പുസ്തകങ്ങളില്‍ ഒന്നായിരുന്നു കേരളത്തിലെ പക്ഷികള്‍. 1992 ജൂണ്‍ 14-ന് അന്തരിച്ചു. ഭാര്യ: പാര്‍വ്വതി നീലകണ്ഠന്‍, മക്കള്‍: കെ.എന്‍.കൈലാസം, കെ.എന്‍.ഭഗീരഥി, കെ.എന്‍.സുബ്രഹ്മണ്യന്‍, കെ.എന്‍.ജാനകി.
കൃതികള്‍
കേരളത്തിലെ പക്ഷികള്‍(1958),
പക്ഷികളും മനുഷ്യരും(1979),
പുല്ല് തൊട്ട് പൂനാര വരെ (1986),
പക്ഷികളുടെ അത്ഭുതം (1987), 
പുരസ്‌കാരങ്ങള്‍
‘കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് (പുല്ല് തൊട്ട് പൂനാര വരെ’)
1980-ലെ കേരള സര്‍ക്കാര്‍ ബാലസാഹിത്യ അവാര്‍ഡ്
1981-ലെ കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് അവാര്‍ഡ്
എസ്.പി.സി.എസ്. കല്യാണി കൃഷ്ണമേനോന്‍ പുരസ്‌കാരം 1960