സാഹിത്യകാരന്‍, വിവര്‍ത്തകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ജനനം 1949
മരണം 2015

ഹഫ്‌സ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടു കെ. മുഹമ്മദ് ഹാശിം. അഗത്തി ദ്വീപില്‍ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ഴ് നോവലുകളും വിര്‍ത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്. അവസാനം എഴുതിയ നോവല്‍ അര്‍ബുദം ബാധിച്ച് കിടക്കവേയാണ് ആരംഭിച്ചതും പൂര്‍ത്തിയാക്കിയതും.

കൃതികള്‍

മാ  (നോവല്‍)
സാരസ്വതം  (നോവല്‍)
ഒരു സ്വപ്നജീവിയുടെ ആത്മകഥ (നോവല്‍)
അക്രമം (നോവല്‍)
സ്ത്രീക്കനല്‍ (നോവല്‍)
ദാന്തന്‍ (നോവല്‍)
ഒരു അതിസുന്ദരിയുടെ കഥ (നോവല്‍)

വിവര്‍ത്തനങ്ങള്‍

അഹ്മദ് ഖലീല്‍  മറിയം ജമീല
മുസ്ലിം സ്വഭാവം  മുഹമ്മദുല്‍ ഗസ്സാലി
വഴിയടയാളങ്ങള്‍ സയ്യിദ് ഖുതുബ്
ഖുര്‍ആന്‍ ഒരു പെണ്‍വായന  ആമിന വദൂദ്

പുരസ്‌കാരം

1979 ല്‍ മാ എന്ന നോവലിന് എം.പി. പോള്‍ അവാര്‍ഡ്