നിര്‍മ്മലാ രാജഗോപാല്‍

ജനനം: 1947 മാര്‍ച്ച് 12 ന് ആലപ്പുഴയില്‍

മാതാപിതാക്കള്‍: സി. ജെ. മീനാക്ഷിക്കുട്ടിയമ്മയും വി. കെ. കൃഷ്ണന്‍ നായരും

ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ബോംബൈയില്‍ അക്കൗണ്ടന്റ് ജനറലിന്റെ (മഹാരാഷ്ട്ര) ഓഫീസില്‍ സീനിയര്‍ ആഡിറ്ററായി പതിനൊന്നു കൊല്ലത്തെ സേവനത്തിനു ശേഷം 1981 ല്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേയ്‌സ് സെന്ററിന്റെ ആഡ് ഓഫീസിലേക്ക് സ്ഥലം മാറ്റമായി. 2004 മെയ് 31 ന് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചു.

കൃതികള്‍

അര്‍ച്ചനപ്പൂക്കള്‍
ബാല്യകിരണങ്ങള്‍
ഭൂമിയുടെ വിലാപം