ഡോ.നിര്‍മ്മലാ ദേവി. പി

ജനനം: 1947 ജനുവരി 17 ന് ഇലവുന്തിട്ടയില്‍

മാതാപിതാക്കള്‍: കെ. പി. പത്മാക്ഷിയും പി. എന്‍. രാമചന്ദ്രപ്പണിക്കരും

സരസകവി മൂലൂര്‍ സ്മാരക യു. പി. സ്‌കൂള്‍ ചന്ദനക്കുന്ന്, പത്മനാഭോദയം ഹൈസ്‌കൂള്‍ മെഴുവേലി, അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി, ശ്രീനാരായണ കോളേജ് കൊല്ലം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ. (മലയാളം) 1999 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദങ്ങള്‍ കരസ്ഥമാക്കി. 1970 മുതല്‍ വിവിധ
ശ്രീനാരായണ കോളേജുകളില്‍ അധ്യാപിക. ഇപ്പോള്‍ ചെമ്പഴന്തി ശ്രീനാരായണ കോളേജില്‍ മലയാളം വിഭാഗം അധ്യക്ഷ.

കൃതി

മൂലൂര്‍ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം