പി.കെ.ശ്രീനിവാസന്
എഴുത്തുകാരന്, പത്രപ്രവര്ത്തകന്, മീഡിയ കണ്‍സള്‍ട്ടന്റ്, മലയാളനാട് വാരിക, കലാകൗമുദി, കേരളകൗമുദി, ഇന്ത്യാ ടുഡേ തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാള സിനിമ ടെലിവിഷന്‍ ഇയര്‍ബുക്ക് 2010 ന്റെ കണ്ടന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പ്രശസ്ത ചിത്രകാരന് കെ.സി.എസ് പണിക്കരെപ്പറ്റിയുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററിയായ കെ.സി.എസ് പണിക്കര്‍: റിഥംസ് ഓഫ് സിംബല്‍സ് തയ്യാറാക്കി. വര്‍ക്കല സ്വദേശി. ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസം. ചെന്നൈയില്‍ ബ്ലെയിസ് മീഡിയ പബ്ലിക്കേഷന്‍സിന്റെ എഡിറ്ററായി ജോലിനോക്കുന്നു.
കൃതികള്‍
മറവില്‍ക്രിയ (നാടകം)
അക്ഷരങ്ങളുടെ മരണം (കഥകള്‍)
കോടാമ്പാക്കം: ബ്ലാക്ക് ആന്റ് വൈറ്റ് (സ്മരണകള്‍)
ശിഥിലസമാധി (നോവല്‍)
സര്‍ഗസാക്ഷ്യം: സൃഷ്ടിയുടെ പഞ്ചമുഖങ്ങള് (ലേഖനങ്ങള്‍)
തിരക്കഥ: മണിയോര്‍ഡര്‍
തര്‍ജമകള്‍
തണ്ണീര്‍ (നോവല്‍-അശോകമിത്രന്‍)
കൃഷ്ണാ കൃഷ്ണാ
വേദപുരത്തെ വ്യാപാരികള്‍
കുരുതിപ്പുനല്‍ (നോവലുകള്‍-ഇന്ദിരാ പാര്‍ഥസാരഥി)
കനിമൊഴിക്കവിതകള്‍ (കവിത)
കറുക്കുന്ന മൈലാഞ്ചി (കനിമൊഴിയുടെ ലേഖനങ്ങള്‍)
ചന്ദന സോപ്പ് (കഥകള്‍-പെരുമാള്‍ മുരുകന്)
ഡോംഗ്രി ടു ദുബായ്
ബൈക്കുള ടു ബാങ്കോക്ക് (എസ്.ഹുസൈന് സെയ്ദി)
മലയാളസിനിമ അരനൂറ്റാണ്ട് (എഡിറ്റര്‍)
നീയെവിടെ പ്രിയപ്പെട്ട വാന്‍ഗോഗ് (പാരീസ് വിശ്വനാഥന്)
Leave a Reply