ജനനം 1948 ജനുവരി 20ന് പത്തനംതിട്ട ജില്ലയിലെ കടമ്പനാട്ടില്‍. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. അവിടെ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെ കേന്ദ്രസര്‍വീസില്‍ ഉദ്യോഗം ലഭിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലിചെയ്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അസ്‌ട്രോളജിക്കല്‍ സയന്‍സില്‍നിന്നും ജ്യോതിഷ് വിശാരദ് പാസായി. ഇപ്പോള്‍ ജ്യോതിഷത്തില്‍ ശാസ്ത്രീയ ഗവേഷണം നടത്തുന്നു. ഭാര്യ: ഉഷ സി.നായര്‍ മക്കള്‍: രഞ്ജിത്ത്, ദിവ്യ. വിലാസം: ശ്രീവിലാസ്, കടമ്പനാട് സൗത്ത് പി.ഒ, പത്തനംതിട്ട-691553

കൃതികള്‍

ഉമിത്തീ
അധിനിവേശം
തരംതിരിയാത്തവര്‍
ഒരു സമരവും കുറെ മനുഷ്യരും
ലക്ഷ്യംതേടി
ഓപ്പറേഷന്‍ ക്ലീന്‍ അപ്
അമരാവതി
മോസസിന്റെ ആദിചാരന്മാര്‍
ഒടിയന്‍
അക്കരെ നിന്ന് (നോവലുകള്‍)