പ്രൊഫ. സുലോചനാനായര്‍.ബി

ജനനം: 1931 ല്‍ തെക്കന്‍ തിരുവിതാംകൂറിലെ കുളച്ചലില്‍

തിരുവനന്തപുരം വിമന്‍സ് കോളേജിലും, യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. 1955 ല്‍ അദ്ധ്യാപികയായി. 1985 ല്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് വിരമിക്കുന്നതിനിടെ എന്‍. എസ്. എസ്. വനിതാകോളേജ്, യൂണിവേഴ്‌സിറ്റികോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. ശ്രീരാമകൃഷ്ണ പ്രസ്ഥാനവുമായും വിവേകാനന്ദ സാഹിത്യവുമായും അടുത്ത ബന്ധം.
ഇപ്പോള്‍ ആദ്ധ്യാത്മിക പഠനവും, അദ്ധ്യാപനവും, പ്രഭാഷണവും നടത്തുന്നു.

കൃതികള്‍

വില്വപത്രം
ഇലിയഡ്
തപസ്യാനന്ദ സ്വാമികള്‍
ആശുപത്രിയുടെ സ്ഥാപകന്‍
ഏകാകിനികള്‍ തേസ്വിനികള്‍
സ്വാമി വിവേകാന്ദന്‍ കവിയും ഗായകനും
നവോത്ഥാന സദസ്സിലെ അമൃത തേജസ്സ്
ശ്രീരാമകൃഷ്ണന്‍