ജനനം 1960 മാര്‍ച്ച് 16-ന് കോഴിക്കോട്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, ബറോഡ എം.എസ്. യൂണിവേഴ്സിറ്റി, ബോംബെ ശ്രേയാംസ് പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബോംബെ ഫ്രീപ്രസ് ജേണല്‍, ബാംഗ്ലൂര്‍ ടൈംസ് ഒഫ് ഡെക്കാന്‍, മദ്രാസ് ന്യൂസ് ടുഡെ, അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ സ്ഥാപനങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 2019 മെയ് മാസം അന്തരിച്ചു.