വെടിമരുന്നു നിറയ്ക്കുന്ന കുറ്റിയാണ് കതിനാക്കുറ്റി. ആ ഇരുമ്പുകുറ്റിയില്‍ മരുന്നിട്ടിടിച്ച് വെക്കുന്ന വെടിയാണ് കതിനാവെടി. കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും ഉത്സവം, വേല, കളിയാട്ടം എന്നിവയ്ക്ക് പ്രത്യേകസന്ദര്‍ഭങ്ങളില്‍ കതിനാവെടി മുഴക്കും.