ഒരുതരം ഭാഷാവിനോദം. പതിനാറോ ഇരുപത്തഞ്ചോ, അറുപത്തിനാലോ, നാല്പത്തൊമ്പതോ കള്ളികളുള്ള സമചതുരത്തില്‍ ചില അക്ഷരങ്ങള്‍ അവിടവിടെ കുറിച്ചിരിക്കും. ശേഷം അക്ഷരങ്ങള്‍ പൂരിപ്പിക്കുകയാണ് വേണ്ടത്. ചില ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അതിനുള്ള ഉത്തരമാണ് പൂരിപ്പിക്കേണ്ടത്. വലത്തോട്ടും കീഴ്‌പോട്ടും പൂരിപ്പിക്കേണ്ടിവരും. ആലോചനാശക്തിയും പദസമ്പത്തും വിജ്ഞാനവും വര്‍ധിക്കുവാന്‍ സഹായകം.