തിരുവന്തപുരം: പ്രശസ്ത സര്‍ജന്‍ ഡോ.കെ.പി.ഹരിദാസിന്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലേയ്ക്ക് മാറ്റി കഴിഞ്ഞു. ലോര്‍ഡ്‌സ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കൂടിയായ ഡോ.ഹരിദാസിന്റെ ദ് സ്‌റ്റോറി ഓഫ് മൈ സ്‌കാല്‍പ്പല്‍ ഇന്ന് ആറു മണിക്ക് ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനിലെ ചടങ്ങില്‍ ഡോ.ശശി തരൂര്‍ എംപി പ്രകാശനം ചെയ്യും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ.ഹരിദാസിനെ 2014 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ലോര്‍ഡ് സ്വരാജ് പോള്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2015 ല്‍ പത്മശ്രീയും ലഭിച്ചു.